11 June, 2020 01:06:26 AM


തോട്ടിൽ 'മരിച്ച നിലയിൽ' കണ്ടെത്തിയ യുവാവിന് ആംബുലൻസിൽ 'ജീവൻ'; പിന്നാലെ തെറിയഭിഷേകവും

കടുത്തുരുത്തി: തോട്ടിൽ 'മരിച്ച നിലയിൽ' കണ്ടെത്തിയ യുവാവ് തെറിയഭിഷേകവുമായി ആംബുലൻസിൽ. കടുത്തുരുത്തി  വലിയ പാലത്തിന്  സമീപം തോട്ടിൽ യുവാവ് മരിച്ചു കിടക്കുന്നതായി ലഭിച്ച സന്ദേശത്തെ തുടർന്ന് പൊലിസ് എത്തി തോട്ടിൽ നിന്നും കരയ്ക്ക് കയറ്റുകയായിരുന്നു. മൃതദേഹമെന്ന് കരുതി ആബുലൻസിൽ കയറ്റി കൊണ്ടു പോകുന്നതിനിടെ യുവാവിന് ബോധം തെളിഞ്ഞു. തുടർന്നായിരുന്നു ആബുലൻസ് ഡ്രൈവർക്ക് നേരെ അസഭ്യവർഷമുണ്ടായത്. യുവാവ് മദ്യലഹരിയിൽ തോട്ടിൽ വീണതായിരുന്നു. പുലിവാല് പിടിച്ചു പോലീസും.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.5K