12 June, 2020 06:22:53 PM


കോട്ടയം ജില്ലയില്‍ ജൂണില്‍ പാചകവാതകത്തിന് വില ഇങ്ങനെ



കോട്ടയം: പാചകവാതകത്തിന് കോട്ടയം ജില്ലയില്‍ വിവിധ കേന്ദ്രങ്ങളില്‍ വിവിധ വില. ജൂണ്‍ മാസം ഈടാക്കുന്ന വില വ്യക്തമാക്കി ജില്ലാ സപ്ലൈ ഓഫീസര്‍ പത്രകുറിപ്പ് ഇറക്കി. ഓരോ സ്ഥലത്തും 14.2 കിലോഗ്രാം, 5 കിലോഗ്രാം (ബ്രായ്ക്കറ്റില്‍) എന്നീ ക്രമത്തില്‍ ഈടാക്കുന്ന വില ചുവടെ. 


എരുമേലി, പമ്പാവാലി - 608.00 (228.00), മുണ്ടക്കയം, പൊന്‍കുന്നം, മേലുകാവ്, ചങ്ങനാശ്ശേരി, അയര്‍കുന്നം, വെള്ളാവൂര്‍ - 602.50 (225.50), കോട്ടയം, ഏറ്റുമാനൂര്‍, ചിങ്ങവനം, പാലാ, പാമ്പാടി, പുതുപ്പള്ളി, തലയോലപ്പറമ്പ്, വൈക്കം, കുമരകം, പള്ളിക്കത്തോട്, കറുകച്ചാല്‍ - 597.00 (222.50).


പാചകവാതകവിതരണവും വിലയും സംബന്ധിച്ച് ഉപഭോക്താക്കള്‍ക്ക് എന്തെങ്കിലും പരാതികള്‍ ഉണ്ടെങ്കില്‍ ജില്ലാ സപ്ലൈ ഓഫീസില്‍ (ഫോണ്‍ - 0481 2560371) അറിയിക്കാവുന്നതാണ്. E-mail: dsoktm1@gmail.com




Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K