16 July, 2020 01:54:41 AM


ക്വാറന്റീനിൽ നിന്നു മുങ്ങി ഏറ്റുമാനൂർ ആശുപത്രിയിൽ എത്തിയ യുവാവ് അക്രമാസക്തനായി

ആരോഗ്യ പ്രവർത്തകരും പോലിസും പിടികൂടി യുവാവിനെ നിരീക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി



ഏറ്റുമാനൂർ: ക്വാറന്റീനിൽ നിന്നു ചാടി ഏറ്റുമാനൂർ ഗവ.ആശുപത്രിയിൽ എത്തി  അക്രമാസക്തനായ  യുവാവിനെ ആരോഗ്യ പ്രവർത്തകരും പോലിസും പിടികൂടി നിരീക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി.  ബുധനാഴ്ച രാത്രി 10 മണിയോടെ ആയിരുന്നു  സംഭവം.


മൂന്നു ദിവസം മുൻപ് വീട്ടിൽ നിരീക്ഷണത്തിലിരിക്കെ മുങ്ങിയ  പുതുപ്പള്ളി സ്വദേശി യുവാവാണ് സുഹൃത്തിനോടൊപ്പം പലയിടങ്ങളിൽ കറങ്ങിയ ശേഷം ഏറ്റുമാനൂരിൽ എത്തിയത്. വീട്ടിൽ നിന്ന് മുങ്ങിയ ഇവർ എറണാകുളത്ത് ഒട്ടേറെ സ്ഥലങ്ങളിൽ  താമസിച്ചു. ഓട്ടോ പിടിച്ചാണ് യുവാക്കൾ ഏറ്റുമാനൂരിൽ എത്തിയത്.  വരുന്നവഴി കൂടെ ഉണ്ടായിരുന്ന സുഹൃത്ത് വഴിയിൽ ഇറങ്ങിപ്പോയി.


ഏറ്റുമാനൂർ സാമൂഹികാരോഗ്യ കേന്ദ്രത്തിൽ എത്തിയ യുവാവ് ആശുപത്രിയിൽ ഉണ്ടായിരുന്നവരുടെ നേരെ  അസഭ്യവാക്കുകൾ ചൊരിഞ്ഞു.  സ്ഥലത്തെത്തിയ ഏറ്റുമാനൂർ പോലീസ് അനുനയിപ്പിക്കാൻ ശ്രമിച്ചെങ്കിലും വഴങ്ങിയില്ല. തനിക്ക് കൊറോണ ആണെന്നും എല്ലാവരെയും കെട്ടിപ്പിടിക്കും എന്ന് പറഞ്ഞ്  യുവാവ് ഓടി നടന്നത് ആശങ്ക പരത്തി.  പോലീസും ആരോഗ്യ പ്രവർത്തകരും ചേർന്ന് കീഴടക്കിയ യുവാവിനൊപ്പം ഓട്ടോ ഡ്രൈവറെയും 108 ആംബുലൻസിൽ നിരീക്ഷണ കേന്ത്രത്തിലേക്ക് മാറ്റുകയായിരുന്നു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.2K