16 July, 2020 04:08:07 PM


ഏറ്റുമാനൂര്‍ ക്ഷേത്രത്തിലെ കീഴ്ശാന്തിക്ക് കോവിഡ്; മേല്‍ശാന്തി ക്വാറന്‍റയിനില്‍



ഏറ്റുമാനൂര്‍:  മഹാദേവക്ഷേത്രത്തിലെ കീഴ്ശാന്തിയായ ചേര്‍ത്തല സ്വദേശിക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതേതുടര്‍ന്ന് ക്ഷേത്രത്തിലെ മേല്‍ശാന്തിയും അദ്ദേഹത്തിന്‍റെ സഹായിയും ക്വാറന്‍റയിനിലായി. കീഴ്ശാന്തി ജൂണ്‍ 16 മുതല്‍ അവധിയിലായിരുന്നു. ഇതിനിടെ 28ന് മേല്‍ശാന്തിമഠത്തിലെത്തി മേല്‍ശാന്തിയെ കണ്ടിരുന്നു. ഇന്ന് രാവിലെയാണ് കീഴ്ശാന്തിക്ക് കോവിഡ് സ്ഥിരീകരിച്ചതായി അറിയുന്നത്. ഇതേതുടര്‍ന്ന് മേല്‍ശാന്തിയോടും സഹായിയോടും നിരീക്ഷണത്തില്‍ പ്രവേശിക്കാന്‍ നിര്‍ദ്ദേശിക്കുകയായിരുന്നു. 


 28ന് ഏറ്റുമാനൂരിലെത്തിയ കീഴ്ശാന്തി അന്ന് രാത്രി ദേവസ്വം ഗസ്റ്റ് ഹൗസില്‍ താമസിച്ചിരുന്നുവത്രേ. പേരൂര്‍ കവലയിലെ ഹോട്ടലിലെത്തി ഭക്ഷണം പാഴ്സലായി വാങ്ങിയ ഇദ്ദേഹം ഏറ്റുമാനൂര്‍ ട്രഷറിയിലും ദേവസ്വം അസിസ്റ്റന്‍റ് കമ്മീഷണര്‍ ഓഫീസിലും എത്തിയിരുന്നതായും പറയുന്നു. 



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 17.4K