19 July, 2020 06:25:10 PM


ഏറ്റുമാനൂരില്‍ കഞ്ചാവ് വേട്ട: വിതരണത്തിന് തയ്യാറാക്കിയ പൊതികളുമായി ഒരാള്‍ അറസ്റ്റില്‍



ഏറ്റുമാനൂര്‍: തെള്ളകത്ത് കഞ്ചാവ് വേട്ട. 158 ഗ്രാം കഞ്ചാവുമായി ഓൾഡ്  എംസി  റോഡിന്  സമീപം മുടപ്പത് കാലായിൽ അനിൽ എന്ന മോനിച്ചന്‍ (51) ഏറ്റുമാനൂര്‍ പോലീസിന്‍റെ പിടിയിലായി. കഴിഞ്ഞ രാത്രി ഒരു മണിയോടെ രഹസ്യവിവരത്തെതുടര്‍ന്ന് പോലീസ് ഇയാളുടെ വീട്ടില്‍ പരിശോധന നടത്തുകയായിരുന്നു. പത്ത് ഗ്രാം വീതം  നിരവധി പാക്കറ്റുകളിലായി  വിതരണത്തിന് തയ്യാറാക്കിവെച്ചിരുന്ന കഞ്ചാവാണ് പിടിച്ചെടുത്തത്. കഞ്ചാവ് തൂക്കുന്നതിനുപയോഗിച്ചിരുന്ന ത്രാസും പോലീസ് പിടിച്ചെടുത്തു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.8K