21 July, 2020 08:00:22 PM


കോവിഡ് പ്രതിരോധം: മാളുകളിലും സൂപ്പര്‍ മാര്‍ക്കറ്റുകളിലും പരിശോധന തുടങ്ങി


കോട്ടയം: കോവിഡ് പ്രതിരോധ മാര്‍ഗ്ഗനിര്‍ദേശങ്ങള്‍ പാലിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിന് ജില്ലാ കളക്ടറുടെ നിര്‍ദേശപ്രകാരം ഇന്‍സിഡന്റ് കമാന്‍ഡര്‍മാരായ തഹസില്‍ദാര്‍മാരുടെ നേതൃത്വത്തില്‍ മാളുകളിലും സൂപ്പര്‍ മാര്‍ക്കറ്റുകളിലും പരിശോധന ആരംഭിച്ചു.


വ്യാപാര സ്ഥാപനങ്ങളില്‍ ആളുകള്‍ കൂട്ടം ചേരുന്നതും പ്രതിരോധ നിര്‍ദേശങ്ങള്‍ ലംഘിക്കുന്നതും തടയുന്നതിന് റവന്യൂ, തദ്ദേശസ്വയംഭരണം, പോലീസ് വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടുന്ന സ്‌ക്വാഡുകള്‍ പരിശോധന നടത്തും. വീഴ്ച്ച വരുത്തുന്ന സ്ഥാപനങ്ങള്‍ക്കും വ്യക്തികള്‍ക്കുമെതിരെ ദുരന്ത നിവാരണ നിയമപ്രകാരവും പകര്‍ച്ചവ്യാധി നിയന്ത്രണ ഓര്‍ഡിനന്‍സ് പ്രകാരവും കേസെടുക്കും.


കോട്ടയം താലൂക്കില്‍ മൂന്നു വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ ചേര്‍ന്ന് ഒന്‍പത് സ്ഥാപനങ്ങളില്‍ ഇന്നലെ(ജൂലൈ 21) പരിശോധന നടത്തി മുന്നറിയിപ്പ് നല്‍കിയതായും വീണ്ടും വീഴ്ച്ച വരുത്തിയാല്‍ നടപടി സ്വീകരിക്കുമെന്നും തഹസില്‍ദാര്‍ പി.ജി. രാജേന്ദ്രബാബു അറിയിച്ചു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.5K