23 July, 2020 02:09:15 PM


ഏറ്റുമാനൂരില്‍ കോവിഡ് രോഗികള്‍ വര്‍ദ്ധിക്കുന്നു; പേരൂരില്‍ 3 പേര്‍ക്ക് രോഗം




ഏറ്റുമാനൂര്‍: ഏറ്റുമാനൂര്‍ നഗരസഭാ പരിധിയില്‍ കോവിഡ് രോഗികളുടെ എണ്ണം വര്‍ദ്ധിക്കുന്നു. ഇന്ന് 15-ാം വാര്‍ഡ് പേരൂര്‍ പായിക്കാട് ഭാഗത്ത് ഒരു കുടുംബത്തിലെ രണ്ട് പേര്‍ക്കും അവരുടെ ഡ്രൈവര്‍ക്കും കോവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ 9ന് പൂനെയില്‍നിന്നും എത്തിയ കുടുംബാംഗങ്ങള്‍ ഹോം ക്വാറന്‍റയിനില്‍ ആയിരുന്നു. 


പായിക്കാട് സ്വദേശി (60), ഭാര്യ (57), മകള്‍ (30), മകളുടെ ഭര്‍ത്താവ് (38), കുഞ്ഞ് (രണ്ടര വയസ്) എന്നിവര്‍ പൂനെയില്‍നിന്നും കാറിനാണ് പേരൂരില്‍ എത്തിയത്. തൃശൂര്‍ ഗുരുവായൂര്‍ സ്വദേശി (24)യായ ഡ്രൈവറും ഇവരോടൊപ്പം പേരൂരില്‍ ക്വാറന്‍റയിനിലായിരുന്നു. 21നാണ് ഇവരുടെ സ്രവം പരിശോധനയ്ക്കെടുത്തത്. ഇന്ന് ഫലം വന്നപ്പോഴാണ് പിതാവിനും മകള്‍ക്കും ഡ്രൈവര്‍ക്കും കോവിഡ് പോസിറ്റീവായത്. 



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 8.9K