23 July, 2020 06:01:59 PM


അതിരമ്പുഴ ഗ്രാമപഞ്ചായത്തിലെ‌ സെക്രട്ടറി അടക്കം 10 പേർ നിരീക്ഷണത്തിൽ



ഏറ്റുമാനൂര്‍: അതിരമ്പുഴ ഗ്രാമ പഞ്ചായത്തിലെ സ്ഥലം മാറിപ്പോയ ജീവനക്കാരന് കോവിഡ്. ഇതെതുടര്‍ന്ന് പഞ്ചായത്ത്‌ സെക്രട്ടറിയും വൈസ് പ്രസിഡന്‍റും അടക്കം 10 പേർ നിരീക്ഷണത്തിൽ പ്രവേശിച്ചു. അതിരമ്പുഴ പഞ്ചായത്ത് ഓഫീസില്‍നിന്ന് മാഞ്ഞൂര്‍ പഞ്ചായത്തിലേക്ക് സ്ഥലംമാറിയ ജീവനക്കാരനായ തലയാഴം സ്വദേശി(35)യ്ക്കാണ് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത്.

കഴിഞ്ഞ പത്താം തീയതിയാണ് ഇയാള്‍ക്ക് സ്ഥലംമാറ്റ ഉത്തരവ് വന്നത്. 17ന് വിടുതല്‍ ഉത്തരവ് വാങ്ങുന്നതിനായി ജീവനക്കാരന്‍ ഓഫീസില്‍ എത്തിയിരുന്നു. ആ സമയം ഓഫീസിലുണ്ടായിരുന്നവരാണ് നിരീക്ഷണത്തില്‍ പ്രവേശിച്ചിട്ടുള്ളത്. മെമ്പര്‍മാര്‍ ഉള്‍പ്പെടെ തങ്ങള്‍ ക്വാറന്‍റയിനില്‍ പ്രവേശിക്കേണ്ടിവരുമോ എ്നന്ന ആശങ്കയിലാണ്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K