18 August, 2020 10:38:19 PM


ഏറ്റുമാനൂര്‍ നഗരസഭ 18 -ാം വാര്‍ഡ് കണ്ടയ്ന്‍മെന്‍റ് സോണ്‍; 25-ാം വാര്‍ഡ് ഒഴിവാക്കി

അതിരമ്പുഴ ഒന്നാം വാര്‍ഡും കണ്ടയ്ന്‍മെന്‍റ് സോണില്‍ നിന്ന് ഒഴിവാക്കി




കോട്ടയം: ഏറ്റുമാനൂര്‍ മുനിസിപ്പാലിറ്റിയിലെ 18-ാം വാര്‍ഡും മീനടം ഗ്രാമപഞ്ചായത്തിലെ ആറാം വാര്‍ഡും കോവിഡ് കണ്ടെയ്ന്‍മെന്‍റ് സോണുകളായി പ്രഖ്യാപിച്ച് കോട്ടയം ജില്ലാ കളക്ടര്‍ ഉത്തരവായി.  അതേസമയം ഏറ്റുമാനൂര്‍ മുനിസിപ്പാലിറ്റിയിലെ 25-ാം വാര്‍ഡ് കണ്ടയ്ന്‍മെന്‍റ് സോണില്‍നിന്ന് ഒഴിവാക്കി. അതിരമ്പുഴ ഗ്രാമപഞ്ചായത്ത് ഒന്നാം വാര്‍ഡ്, വെച്ചൂര്‍ ഗ്രാമപഞ്ചായത്ത് 6-ാം വാര്‍ഡ്, കുറിച്ചി 20-ാം വാര്‍ഡ് എന്നിവയും ഒഴിവാക്കിയ സോണുകളില്‍പെടുന്നു. 


അതിരന്പുഴ ഗ്രാമപഞ്ചായത്തിലെ ക്ലസ്റ്റര്‍ കണ്ടെയ്ന്‍മെന്‍റ് സോണ്‍ നിയന്ത്രണങ്ങള്‍ 9, 10, 11, 12, 16, 21, 22 എന്നീ വാര്‍ഡുകളില്‍ മാത്രമാക്കി പരിമിതപ്പെടുത്തിയിട്ടുണ്ട്. നിലവില്‍ 27 തദ്ദേശഭരണ സ്ഥാപന മേഖലകളില്‍ 64 കണ്ടെയ്ന്‍മെന്‍റ് സോണുകളാണുള്ളത്. 


പട്ടിക ചുവടെ(തദ്ദേശ സ്ഥാപനം, വാര്‍ഡ് എന്ന് ക്രമത്തില്‍)


മുനിസിപ്പാലിറ്റികള്‍


1.ഏറ്റുമാനൂര്‍ - 1, 3, 4, 9, 10, 12, 14, 15, 18, 24, 27 ,32, 34, 35

2.കോട്ടയം  - 5, 19, 27, 28, 48

3.വൈക്കം - 13, 25


ഗ്രാമപഞ്ചായത്തുകള്‍


4.ഉദയനാപുരം- 17

5.ടിവി പുരം-2

6.മറവന്തുരുത്ത്-1

7.കുറിച്ചി- 1, 15

8.മാടപ്പള്ളി-13

9.കൂരോപ്പട - 15

10.അതിരമ്പുഴ-9, 10, 11, 12, 16, 21, 22

11.കടുത്തുരുത്തി - 3

12.തലയാഴം- 14

13.എരുമേലി-20

14.വിജയപുരം-1, 5, 16

15.ആര്‍പ്പൂക്കര-1, 2, 13

16.പാമ്പാടി - 6, 17

17.കാഞ്ഞിരപ്പള്ളി - 11

18.കാണക്കാരി - 5

19.പുതുപ്പള്ളി-6, 11

20.മണിമല-11

21.വെള്ളൂര്‍-13,14

22.ചെമ്പ്-4, 5, 6, 7, 9

23.അയ്മനം -10

24.മുണ്ടക്കയം -6, 8

25.പാറത്തോട്-16

26.മുളക്കുളം-1

27.മീനടം-6



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6K