03 October, 2020 10:40:49 AM


'കഥ പറയുമ്പോള്‍' സിനിമ പോലെ മറ്റൊരു 'ഫ്ലാഷ്ബാക്ക്': പ്രധാനമന്ത്രിയും സിംഗാജിതും



ഇംഫാല്‍: ലോകത്തെ മുഴുവൻ സംബന്ധിച്ചിടത്തോളം, നരേന്ദ്ര മോദി ഇന്ത്യയുടെ പ്രധാനമന്ത്രിയും വളരെ ഫലപ്രദവുമായ ഒരു ഭരണാധികാരിയുമാണ്. എന്നാല്‍, തനിക്ക് "കോളേജ് ദിവസങ്ങളിലുടനീളം ഹോസ്റ്റൽ, കോളേജ് ചാർജുകൾ അടയ്ക്കാൻ പണം നൽകി സഹായിച്ച വിലയേറിയ ഒരു സുഹൃത്താണ്". മണിപ്പൂരിലെ തൗബാൽ ജില്ലയിലെ താമസക്കാരനായ ഒക്രം സിംഗാജിത് സിംഗ് മോദിയെകുറിച്ച് പറയുന്നതിങ്ങനെ.


"എന്‍റെ ഹോസ്റ്റല്‍, കോളേജ് ഫീസുകള്‍ അടയ്ക്കുന്നതിന് എന്‍റെ മൂത്ത സഹോദരന്‍ ഓരോ മാസവും 250 രൂപ അയച്ചിരുന്നു, അദ്ദേഹത്തിന് അസുഖം ബാധിച്ച് ആശുപത്രിയിലായതിനാൽ 2 മാസത്തേക്ക് തുക അയയ്ക്കാൻ കഴിഞ്ഞില്ല," ഗുജറാത്ത് കോളേജിൽ മോദിക്കൊപ്പം എംഎ പഠിച്ച സിംഗാജിത് പറഞ്ഞു.


അദ്ദേഹം കൂട്ടിച്ചേർത്തു, "ഞാൻ നിസ്സഹായനായിരുന്ന അവസ്ഥയില്‍ കുടിശ്ശിക തീർക്കാൻ ഹോസ്റ്റൽ വാർഡൻ എന്നോട് സ്ഥിരമായി ആവശ്യപ്പെടുമായിരുന്നു. എന്‍റെ മണിപ്പൂരി സുഹൃത്തുക്കള്‍ക്ക് എന്നെ സഹായിക്കാനായില്ല. അപ്പോഴായിരുന്നു മുകളിലത്തെ നിലയില്‍ നരേന്ദ്രമോദി നില്‍ക്കുന്നത് കണ്ടത്. കടം ചോദിച്ചപ്പോള്‍ വീട്ടിലേക്ക് വരാനായിരുന്നു നരേന്ദ്രമോഡി പറഞ്ഞത്. മണിപ്പൂരിൽ നിന്നുള്ള ഒരു സുഹൃത്തിനൊപ്പം, ഞാൻ അദ്ദേഹത്തിന്‍റെ വീട്ടിലെത്തി. അസാധാരണ വരവേല്‍പ്പാണ് മോഡിയുടെ അമ്മ നല്‍കിയതെന്നും ഒക്‌റാം ഓര്‍ക്കുന്നു.


മോദിയിൽ നിന്ന് 400 രൂപ അഭ്യർത്ഥിച്ചെങ്കിലും 800 രൂപയാണ് നൽകിയതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. "നരേന്ദ്രയുടെ നിർബന്ധത്തിന് ശേഷം ഞാൻ അദ്ദേഹത്തിൽ നിന്ന് 600 രൂപ മാത്രം വാങ്ങി". ഏകദേശം 10 ദിവസത്തിനുശേഷം, വീട്ടിൽ നിന്ന് പണം എത്തിയപ്പോള്‍ മോദിയുടെ വീട്ടിലേക്ക് ചെന്നു. തുക തിരികെ നൽകാനായി. എന്നാൽ ഇത് ഒരു സുഹൃത്തിന്‍റെ സഹായം മാത്രമാണെന്ന് പറഞ്ഞ് അത് എടുക്കാൻ വിസമ്മതിച്ചു. എന്നിരുന്നാലും, ഒരു തരത്തിൽ പണം തിരികെ നൽകാൻ സിംഗാജിത്തിന് കഴിഞ്ഞു.


നരേന്ദ്ര ദയാലുവും അതിവേഗം പഠിക്കുന്നയാളും ആയിരുന്നു


തിരക്കേറിയ ആര്‍എസ്എസ് പരിപാടികള്‍ മൂലം പതിവായി ക്ലാസ്സില്‍ എത്തുന്നയാളായിരുന്നില്ല മോദി. തന്‍റെ നോട്ടുകളാണ് അദ്ദേഹം പിന്നെ വാങ്ങുന്നത്. ക്ലാസ്സില്‍ കയറാതിരുന്നിട്ടും മറ്റൊരാളുടെ നോട്ടുകള്‍ വാങ്ങി പഠിച്ചിട്ടും എല്ലാ യൂണിവേഴ്‌സിറ്റി പരീക്ഷകളിലും തന്നേക്കാള്‍ കൂടുതല്‍ മാര്‍ക്ക് അദ്ദേഹം വാങ്ങി. കൂടുതല്‍ സമയവും മോദി ധരിച്ചിരുന്നത് കൈത്തറി വസ്ത്രങ്ങളായിരുന്നു. ഒരു ബാഗും എപ്പോഴും കൂടെയുണ്ടാവും. രണ്ടുപേരും 1983 ല്‍ എംഎ പാസ്സായ ശേഷം പിരിഞ്ഞു. 1983 ല്‍ രാഷ്ട്രതന്ത്രത്തില്‍ ബിരുദാനന്തര ബിരുദം പൂര്‍ത്തിയാക്കി താന്‍ മണിപ്പൂരില്‍ തിരിച്ചെത്തുകയും മണിപ്പൂര്‍ യൂണിവേഴ്‌സിറ്റിയില്‍ കരാര്‍ അടിസ്ഥാനത്തില്‍ അദ്ധ്യാപകനാകുകയും ചെയ്തു. പിന്നീട് കാഞ്ചീപുര്‍ കോളേജില്‍ പത്തു വര്‍ഷത്തോളം പ്രിന്‍സിപ്പലായി സേവനം അനുഷ്ഠിച്ചാണ് വിരമിച്ചത്.


മണിപ്പൂരിലെ ആര്‍എസ്എസ് അംഗമായ സിംഗാജിത്ത് ഇപ്പോള്‍ തൗബാലിലെ ഒരു സ്വകാര്യ സ്‌കൂളിലെ പ്രിന്‍സിപ്പാലാണ്. 1983 ല്‍ പിരിഞ്ഞ ശേഷം ഇരുവരും ആദ്യമായി വീണ്ടും കണ്ടുമുട്ടിയത് 2015 മെയ് 6 നായിരുന്നു. മരുമകന്‍ എന്‍ കെന്നഡി ഡല്‍ഹിയില്‍ ജോലി ചെയ്തിരുന്ന സമയത്ത് മോഡിയെ കാണാന്‍ ന്യൂഡല്‍ഹിയിലെ അദ്ദേഹത്തിന്റെ ഓഫീസിലെ ചേംബറില്‍ എത്തി. സര്‍ട്ടിഫിക്കറ്റുകള്‍ കാട്ടിയപ്പോള്‍ മോഡി പഴയ സുഹൃത്തിനെ ഓര്‍മ്മിച്ചു. പത്തു മിനിറ്റത്തെ കൂടിക്കാഴ്ചയില്‍ ഒരുമിച്ച് ചായ കുടിക്കുകയും ഫോട്ടോയെടുക്കുകയും പഴയ യൂണിവേഴ്‌സിറ്റി ദിനങ്ങള്‍ ഓര്‍മ്മിക്കുകയും ചെയ്തു.


മമ്മൂട്ടിയും ശ്രീനിവാസനും അഭിനയിച്ച 'കഥപറയുമ്പോള്‍' എന്ന സിനിമയിലേത് പോലെ പഴയ സുഹൃത്തുക്കളുടെ 'ഫ്ലാഷ് ബാക്ക്' പുറത്ത് വിട്ടത് ടൈംസ് ഓഫ് ഇന്ത്യയാണ്. ഇന്ത്യന്‍ പ്രധാനമന്ത്രിയുമായുള്ള പഴയ സൗഹൃദത്തിന്‍റെ കഥകള്‍ സിംഗാജിത്ത് തന്‍റെ വീട്ടില്‍ പറയുമായിരുന്നുവെങ്കിലും വീട്ടുകാര്‍ വിശ്വസിച്ചിരുന്നില്ല. ഡല്‍ഹിയിലെ രണ്ടാം കൂടിക്കാഴ്ചയുടെ ചിത്രങ്ങള്‍ കാണിച്ചതോടെയാണ് അവര്‍ക്ക് വിശ്വാസമായത്. സിംഗാജിത്ത് മോഡിയുടെ പഴയ സുഹൃത്തായിരുന്നു എന്ന കാര്യം അറിഞ്ഞപ്പോള്‍ മണിപ്പൂരിലെ ബിജെപി പ്രവര്‍ത്തകരും ഞെട്ടിയിരിക്കുകയാണ്. 



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.5K