03 October, 2020 03:00:14 PM


മുണ്ടക്കയത്ത് കേബിൾ നെറ്റ് വർക്ക് ഓഫീസില്‍ അഗ്നിബാധ: അഞ്ച് ലക്ഷത്തിന്‍റെ നാശനഷ്ടം



മുണ്ടക്കയം: കൂട്ടിക്കൽ  ജാക്സൺ കേബിൾ നെറ്റ് വർക്ക് ഓഫീസില്‍ അഗ്നിബാധ. കൺട്രോൾറൂം പൂർണമായും കത്തി നശിച്ചു. ശനിയാഴ്ച പുലർച്ചെയായിരുന്നു സംഭവം. പുലർച്ചെ വഴിയാത്രികരാണ് ഓഫീസിൽ നിന്നും പുക ഉയരുന്നത് കണ്ടത്. തുടർന്ന് നാട്ടുകാർ തന്നെ മുന്‍കൈ എടുത്ത് തീ അണക്കുകയായിരുന്നു. ഏകദേശം അഞ്ച് ലക്ഷം രൂപയുടെ നാശനഷ്ടമാണ് വിലയിരുത്തിയിരിക്കുന്നത്. ഷോർട്ട് സർക്യൂട്ടാണ് അപകടകാരണമെന്ന് കരുതുന്നു. മുണ്ടക്കയം പോലീസ്  സ്ഥലത്തെത്തി നടപടികൾ സ്വീകരിച്ചു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.5K