23 October, 2020 07:42:40 PM


പരാതിയുമായി വനിതകള്‍; പട്ടയം നല്‍കുന്നതിന് സാധ്യത പരിശോധിക്കാന്‍ കളക്ടറുടെ നിര്‍ദേശം

കോട്ടയം : വൈക്കം ചെമ്പ് ഗ്രാമപഞ്ചായത്തിലെ 14 കുടുംബങ്ങളുടെ  പട്ടയത്തിനുവേണ്ടിയുള്ള കാത്തിരിപ്പില്‍ പ്രതീക്ഷയുടെ വഴി തുറക്കുന്നു. റീന, അശ്വതി, രാജിമോള്‍ എന്നിവര്‍ താലൂക്ക് തല  അദാലത്തില്‍ നല്‍കിയ പരാതി പരിഗണിച്ച ജില്ലാ കളക്ടര്‍ എം. അഞ്ജന പട്ടയം നല്‍കുന്നതിനുള്ള സാധ്യത പരിശോധിക്കുവാനും അടിയന്തരമായി തുടര്‍നടപടികള്‍ സ്വീകരിക്കുവാനും ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി.


പട്ടയത്തിനുള്ള പ്രൊപ്പോസല്‍ തഹസില്‍ദാര്‍ തയ്യാറാക്കണമെന്നും പരാതിക്കാര്‍ ഒക്ടോബര്‍ 27ന് വില്ലേജ് ഓഫീസറെ നേരില്‍ കാണണമെന്നും കളക്ടര്‍ പറഞ്ഞു. കെട്ടിക്കിടക്കുന്ന   അപേക്ഷകള്‍ തീര്‍പ്പാക്കുന്നതിന് ഉദ്യോഗസ്ഥരുടെ പ്രത്യേക വീഡിയോ കോണ്‍ ഫറന്‍സ് സംഘടിപ്പിക്കാന്‍ നിര്‍ദേശം നല്‍കി. അദാലത്തില്‍ പരിഗണിച്ച 33 പരാതികളില്‍ 17 എണ്ണം തീര്‍പ്പാക്കി. എ.ഡി.എം അനില്‍ ഉമ്മനും പങ്കെടുത്തു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K