30 December, 2020 04:50:00 PM
നിര്‍മ്മല ജിമ്മി കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ്: ടി.എസ്. ശരത്ത് വൈസ് പ്രസിഡന്‍റ്
കോട്ടയം: ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റായി നിര്‍മ്മല ജിമ്മി തിരഞ്ഞെടുക്കപ്പെട്ടു. കുറവിലങ്ങാട് ഡിവിഷനില്‍നിന്നുള്ള ജില്ലാ പഞ്ചായത്തംഗമായ നിര്‍മ്മലയ്ക്ക് 14 വോട്ടും എതിര്‍ സ്ഥാനാര്‍ഥി പാമ്പാടി ഡിവിഷന്‍ പ്രതിനിധി രാധ വി. നായര്‍ക്ക് ഏഴു വോട്ടും ലഭിച്ചു. പൂഞ്ഞാര്‍ ഡിവിഷന്‍ അംഗം അഡ്വ. ഷോണ്‍ ജോര്‍ജ് വോട്ടെടുപ്പില്‍നിന്ന് വിട്ടു നിന്നു. വരണാധികാരിയായ ജില്ലാ കളക്ടര്‍ എം. അഞ്ജന മുന്പാകെ പുതിയ പ്രസിഡന്‍റ് സത്യപ്രതിജ്ഞ ചെയ്തു.
വെള്ളൂര്‍ ഡിവിഷനില്‍നിന്നുള്ള അംഗം ടി.എസ്. ശരത്താണ് വൈസ് പ്രസിഡന്‍റ്. ശരത്തിന് 14 വോട്ടും എതിര്‍ സ്ഥാനാര്‍ഥി കിടങ്ങൂര്‍ ഡിവിഷന്‍ പ്രതിനിധി ജോസ്മോന്‍ മുണ്ടയ്ക്കലിന് ഏഴു വോട്ടുമാണ് ലഭിച്ചത്. പ്രസിഡന്‍റ് നിര്‍മ്മല ജിമ്മി വൈസ് പ്രസിഡന്‍റിന് സത്യവാചകം ചൊല്ലിക്കൊടുത്തു. തിരഞ്ഞെടുപ്പ് ഡെപ്യൂട്ടി കളക്ടര്‍ ജിയോ ടി. മനോജ്, എ.ഡി.എം അനില്‍ ഉമ്മന്‍ എന്നിവരും തിരഞ്ഞെടുപ്പ് നടപടികളില്‍ പങ്കുചേര്‍ന്നു.