27 January, 2021 11:22:02 AM


ശശികല ജയില്‍ മോചിതയായി; കൊവിഡ് ചികിത്സക്ക് ശേഷം ചെന്നൈയിലേക്ക് മടങ്ങും



ബംഗളുരു: അനധികൃത സ്വത്ത് സമ്പാദന കേസില്‍ എ ഐ എ ഡി എം കെ ജനറല്‍ സെക്രട്ടറിയും അന്തരിച്ച മുഖ്യമന്ത്രി ജയലളിതയുടെ സന്തതസഹചാരിയുമായിരുന്ന വി കെ ശശികല ജയില്‍ മോചിതയായി. അറുപത്തിമൂന്നുകാരിയായ ശശികല നിലവില്‍ കൊവിഡ് ബാധിച്ച്‌ ആശുപത്രിയില്‍ ചികിത്സയിലാണ്. ജയില്‍ മോചിതായ കാര്യം ഡോക്‌ടര്‍മാര്‍ വഴിയാണ് ജയില്‍ അധികൃതര്‍ ശശികലയെ അറിയിച്ചത്. ഇതുസംബന്ധിച്ച രേഖകള്‍ ശശികലയില്‍ നിന്ന് ഒപ്പിട്ടുവാങ്ങി.


കൊവിഡ് ചികിത്സ പൂര്‍ത്തിയായാല്‍ ശശികലയ്‌ക്ക് നാട്ടിലേക്ക് മടങ്ങാം. ആശുപത്രിക്ക് പുറത്ത് ശശികലയുടെ അണികള്‍ ഒത്തുകൂടിയിട്ടുണ്ട്. തമിഴ്‌നാട് നിയമസഭ തിരഞ്ഞെടുപ്പിലേക്ക് കടക്കാനിരിക്കെയാണ് ശശികലയുടെ ജയില്‍ മോചനം എന്നതാണ് ശ്രദ്ധേയം. 1991- 96 കാലയളവില്‍ 66.65 കോടി രൂപ അനധികൃതമായി സമ്ബാദിച്ചുവെന്നാണ് ശശികലയ്ക്കെതിരെയുളള കേസ്. 2017ലാണ് ശശികലയെയും, സഹോദരീ പുത്രനായ വി എന്‍ സുധാകരനെയും, അടുത്ത ബന്ധുവുമായ ജെ ഇളവരശിയെയും കോടതി ശിക്ഷിച്ചത്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.5K