29 January, 2021 10:48:32 PM


രാവിലെ സ്കൂളിലേക്ക് പോയ വിദ്യാര്‍ത്ഥിയെ കാണാതായി; സംഭവം ഏറ്റുമാനൂരില്‍



ഏറ്റുമാനൂര്‍: രാവിലെ സ്കൂളില്‍ പോയ വിദ്യാര്‍ത്ഥിയെ കാണാതായെന്ന് രക്ഷിതാക്കളുടെ പരാതി. ഏറ്റുമാനൂര്‍ ഗവ ഹയര്‍ സെക്കന്‍ററി സ്കൂളില്‍ പന്ത്രണ്ടാം ക്ലാസ് (കൊമേഴ്സ്) വിദ്യാര്‍ത്ഥിയും മാടപ്പാട് പ്ലാക്കിയില്‍ മാത്യുവിന്‍റെ മകനുമായ അന്‍വിന്‍ പി മാത്യു (18) വിനെയാണ് കഴിഞ്ഞ 27-ാം തീയതി മുതല്‍ കാണാതായത്.


സ്കൂളിലേക്കെന്ന് പറഞ്ഞ് 27ന് രാവിലെ 9 മണിക്ക് വീട്ടില്‍നിന്നിറങ്ങിയതാണ്.  വൈകിട്ട് തിരിച്ചെത്താതിരുന്നതിനെതുടര്‍ന്ന് ബന്ധുക്കള്‍ അന്വേഷിച്ചപ്പോള്‍ നാലുമണി വരെ സ്കൂളില്‍ ഉണ്ടായിരുന്നതായി അറിഞ്ഞു. വൈകിട്ട് ഏറ്റുമാനൂര്‍ ബസ് സ്റ്റാന്‍റില്‍ അന്‍വിനെ കണ്ടവരുമുണ്ട്. ഇന്നലെ രാവിലെ രക്ഷിതാക്കള്‍ ഏറ്റുമാനൂര്‍ പോലീസില്‍ പരാതി നല്‍കി.


സ്കൂള്‍ ബാഗുമായി യൂണിഫോമിലാണ് അന്‍വിന്‍ വീട്ടില്‍നിന്നും ഇറങ്ങിയത്. ഏകദേശം 160 സെന്‍റീമീറ്റര്‍ ഉയരവും 45 കിലോ ഭാരവുമുണ്ട്. വീട്ടില്‍നിന്ന് പണമൊന്നും എടുത്തല്ല അന്‍വിന്‍ പോയതെന്ന് പിതാവ് മാത്യു 'കൈരളി വാര്‍ത്ത'യോട് പറഞ്ഞു. എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ അടുത്തുള്ള പോലീസ് സ്റ്റേഷനിലോ 9847606490, 8078769403 എന്നീ നമ്പരുകളിലോ ബന്ധപ്പെടേണ്ടതാണ്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.5K