01 February, 2021 02:32:42 PM


ആരോഗ്യ - കാർഷിക മേഖലകള്‍ക്ക് ഊന്നല്‍ നല്‍കി കേന്ദ്ര പൊതുബജറ്റ്



ദില്ലി: 2021-2022 വർഷത്തേക്കുള്ള ബജറ്റ് ധനമന്ത്രി നിർമ്മല സീതാരാമൻ അവതരിപ്പിച്ചു. കോവിഡ് പശ്ചാത്തലത്തിൽ ആരോഗ്യമേഖലക്ക് ഊന്നൽ നൽകിയുള്ള ബജറ്റാണ് ധനമന്ത്രി അവതരിപ്പിച്ചത്. 64,000 കോടിയാണ് ആരോഗ്യമേഖലക്കായി വകയിരുത്തിയത്. കോവിഡ് വാക്സിനേഷനായി 35,000 കോടിയും അനുവദിച്ചു. ഇൻഷുറൻസ് മേഖലയിലെ വിദേശ നിക്ഷേപ പരിധി 74 ശതമാനമാക്കി വർധിപ്പിച്ചു.


75 വയസ് കഴിഞ്ഞ പെൻഷൻമാത്രം വരുമാനമായുള്ളവരെ ആദായ നികുതിയിൽ നിന്നും ഒഴിവാക്കി. കർഷക നിയമങ്ങൾക്കെതിരെ പ്രതിപക്ഷ പ്രതിഷേധവും സഭയിലുണ്ടായി. പഞ്ചാബിൽ നിന്നുള്ള കോൺഗ്രസ് എംപിമാർ കറുത്ത ഗൗൺ ധരിച്ചാണ് സഭയിൽ എത്തിയത്. ബജറ്റ് അവതരിപ്പിക്കാനായി ധനമമന്ത്രി എഴുനേറ്റപ്പോൾ മുദ്രാവാക്യം വിളികളുമുണ്ടായി. എന്നാൽ ബജറ്റവതരണത്തിന് ശേഷം അവസരം നൽകുമെന്ന് ലോക്സഭ ചെയർമാൻ അറിയച്ചതിനെ തുടർന്ന് പ്രതിപക്ഷം ശാന്തരാകുകയായിരുന്നു. പേപ്പർ രഹിത ബജറ്റായിരുന്നു ധനമന്ത്രി അവതരിപ്പിച്ചത്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.4K