02 February, 2021 07:10:09 PM


ഏറ്റുമാനൂരില്‍ ഹോട്ടല്‍ ഉടമയെയും ജീവനക്കാരനെയും ആക്രമിച്ച കേസിലെ പ്രതി പിടിയില്‍



ഏറ്റുമാനൂര്‍: ഏറ്റുമാനൂര്‍ നഗരമധ്യത്തില്‍ ഹോട്ടലില്‍ അക്രമം അഴിച്ചുവിട്ട സംഭവത്തിലെ പ്രതി പിടിയില്‍. അതിരമ്പുഴ ചൂരക്കുളം ക്രിസ്റ്റി ജോസഫ് (26) ആണ് ഏറ്റുമാനൂര്‍ പോലീസിന്‍റെ പിടിയിലായത്. ഓട്ടകാഞ്ഞിരത്തുനിന്നുമാണ് പ്രതി പിടിയിലായത്.


ഞായറാഴ്ച രാത്രി ഹോട്ടലില്‍ കയറി വടിവാള്‍ ഉപയോഗിച്ച് ഭീകരാന്തരീക്ഷം സൃഷ്ടിച്ച് നടത്തിയ അക്രമത്തില്‍ ഹോട്ടല്‍ ഉടമ ഏറ്റുമാനൂര്‍ കാശാംകാട്ടേല്‍ രാജു ജോസഫ്, ജീവനക്കാരന്‍ തമിഴ്‌നാട് സ്വദേശി വിജയ് എന്നിവര്‍ക്ക് പരിക്കേറ്റിരുന്നു. സിസിടിവി ദൃശ്യങ്ങള്‍ അടിസ്ഥാനമാക്കി നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ തിരിച്ചറിഞ്ഞത്. 


ഹോട്ടലില്‍ നടത്തിയ അക്രമത്തിനിടെ കൗണ്ടറില്‍നിന്ന് അയ്യായിരത്തോളം രൂപയും ഇയാള്‍ കവര്‍ന്നിരുന്നു. പോലീസിന് നേരെ പെട്രോള്‍ ബോംബ് എറിഞ്ഞതടക്കം നിരവധി കേസുകളില്‍ പ്രതിയാണ് ക്രിസ്റ്റി.




Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.1K