28 February, 2021 07:41:31 PM


സൗദിയില്‍ ബസ് മറിഞ്ഞ് വൈക്കം, കൊല്ലം സ്വദേശികളായ നഴ്സുമാര്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ മരിച്ചു



റി​യാ​ദ്: സൗ​ദി അ​റേ​ബ്യ​യി​ല്‍ ബ​സ് മ​റി​ഞ്ഞ് ര​ണ്ട് മ​ല​യാ​ളി ന​ഴ്സു​മാ​ര്‍ ഉ​ള്‍​പ്പെ​ടെ മൂ​ന്നു​പേ​ര്‍ മ​രി​ച്ചു. വൈ​ക്കം വ​ഞ്ചി​യൂ​ര്‍ സ്വ​ദേ​ശി​നി അ​ഖി​ല (29), കൊ​ല്ലം ആ​യൂ​ര്‍ സ്വ​ദേ​ശി​നി സു​ബി (33) എ​ന്നി​വ​രാ​ണ് മ​രി​ച്ച മ​ല​യാ​ളി ന​ഴ്‌​സു​മാ​ര്‍. ബ​സി​ന്‍റെ ഡ്രൈ​വ​റാ​യി​രു​ന്ന കോ​ല്‍​ക്ക​ത്ത സ്വ​ദേ​ശി​യാ​ണ് മ​രി​ച്ച മൂ​ന്നാ​മ​ത്തെ​യാ​ള്‍.  പ​ടി​ഞ്ഞാ​റ​ന്‍ മേ​ഖ​ല​യി​ലെ താ​യി​ഫി​ല്‍ ഞാ​യ​റാ​ഴ്ച പു​ല​ര്‍​ച്ചെ​യാ​ണ് ന​ഴ്സു​മാ​ര്‍ സ​ഞ്ച​രി​ച്ച ബ​സ് കൊ​ക്ക​യി​ലേ​ക്ക് മ​റി​ഞ്ഞ് അ​പ​ക​ട​മു​ണ്ടാ​യ​ത്.


റി​യാ​ദി​ല്‍ നി​ന്നും ജി​ദ്ദ​യി​ലേ​ക്ക് ന​ഴ്‌​സു​മാ​രെ കൊ​ണ്ടു​പോ​വു​ക​യാ​യി​രു​ന്നു. ഡ്രൈ​വ​റ​ട​ക്കം എ​ട്ട് പേ​രാ​ണ് വാ​ഹ​ന​ത്തി​ല്‍ ഉ​ണ്ടാ​യി​രു​ന്ന​ത്. ബാ​ക്കി​യു​ള്ള അ​ഞ്ചു ന​ഴ്‌​സു​മാ​രി​ല്‍ നാ​ന്‍​സി, പ്രി​യ​ങ്ക എ​ന്നീ മ​ല​യാ​ളി​ക​ള്‍ താ​യി​ഫ് കിംഗ് ഫൈ​സ​ല്‍ ആ​ശു​പ​ത്രി​യി​ലും ചെ​ന്നൈ സ്വ​ദേ​ശി​ക​ളാ​യ റൂ​മി​യ കു​മാ​ര്‍, കു​മു​ദ അ​റു​മു​ഖ​ന്‍, ര​ജി​ത എ​ന്നി​വ​ര്‍ താ​യി​ഫ് പ്രി​ന്‍​സ് സു​ല്‍​ത്താ​ന്‍ ആ​ശു​പ​ത്രി​യി​ലും ചി​കി​ത്സ​യി​ലാ​ണ്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K