09 March, 2021 04:59:35 PM


വാഗമണ്‍ റോഡില്‍ ടെമ്പോ ട്രാവലര്‍ കത്തിനശിച്ചു; ഒഴിവായത് വന്‍ദുരന്തം



ഈരാറ്റുപേട്ട: വാഗമണ്‍ റോഡില്‍ കാരികാടിന് സമീപം ടെമ്പോ ട്രാവലര്‍ കത്തിനശിച്ചു. ചൊവ്വാഴ്ച വൈകിട്ട് നാല് മണിയോടെയാണ് അപകടം. കയറ്റം കയറവെ വാഹനത്തില്‍ നിന്നും പുക ഉയരുന്നത് കണ്ട യാത്രക്കാര്‍  ചാടിയിറങ്ങിയതിനാല്‍ വന്‍ ദുരന്തം ഒഴിവായി. പിറവം സ്വദേശികളാണ് വാനില്‍ ഉണ്ടായിരുന്നത്.




Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.4K