10 March, 2021 09:00:44 PM


തപാൽവോട്ട് രേഖപ്പെടുത്തുന്നവർ ജാഗ്രത പാലിക്കണമെന്ന് യു ഡി എഫ്



പാലാ: തപാൽ വോട്ടുകൾ രേഖപ്പെടുത്തുന്നവർ അവ കൊണ്ടുവരുന്ന ആളുകൾ വശം തന്നെ കൊടുത്തയയ്ക്കണമെന്ന് നിർബ്ബന്ധമില്ലെന്ന് യു ഡി എഫ് ചെയർമാൻ പ്രൊഫ സതീഷ് ചൊള്ളാനി പറഞ്ഞു. പോസ്റ്റൽ ബാലറ്റ് ലഭ്യമാകുന്നവർ അത് രേഖപ്പെടുത്തിയ ശേഷം ബന്ധുക്കൾ വഴിയോ വിശ്വാസമുള്ള ആൾ വശമോ റിട്ടേണിംഗ് ഓഫീസർക്ക് എത്തിച്ചു നൽകിയാൽ മതിയാകും.


പോസ്റ്റൽ ബാലറ്റ് കൊണ്ടുവരുന്നവർ അവ തിരികെ കൊണ്ടുപോകാമെന്ന് നിർബന്ധം പിടിച്ചാൽ തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി തൽകാവുന്നതാണ്. തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേയ്ക്ക് നടന്ന തിരഞ്ഞെടുപ്പിൽ ചിലയിടങ്ങളിൽ പോസ്റ്റൽ വോട്ടുകൾ ദുരുപയോഗം ചെയ്യപ്പെട്ട സാഹചര്യത്തിൽ വോട്ടർമാർ ജാഗ്രത പാലിക്കണമെന്നും യു ഡി എഫ് ചെയർമാൻ ആവശ്യപ്പെട്ടു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.5K