15 March, 2021 01:15:45 AM


ഭക്ഷ്യസുരക്ഷാ വകുപ്പ് ലൈസൻസ് കരസ്ഥമാക്കാം: മേള ഇന്ന് കുമരകത്ത്

കുമരകം: ഭക്ഷ്യ സുരക്ഷാ വകുപ്പ് ഏറ്റുമാനൂർ സർക്കിളിൻ്റെ ആഭിമുഖ്യത്തിൽ മാർച്ച് പതിനഞ്ചിന് രാവിലെ 10 മണി മുതൽ 1 മണി വരെ കുമരകം വ്യാപാര ഭവനിൽ വച്ച് ലൈസൻസ് മേള നടത്തും.

വീട്ടിൽ കേക്ക് നിർമ്മിച്ച് വിൽപന നടത്തുന്നവർ, പലചരക്ക് കടകൾ, തട്ടുകടകൾ, വഴിയോര കച്ചവടക്കാർ, ഹോട്ടൽ, ബേക്കറി, മീൻ കടകൾ തുടങ്ങി ഭക്ഷ്യയോഗ്യമായ സാധനങ്ങൾ വിപണനം നടത്തുന്നവർ ഭക്ഷ്യ സുരക്ഷാ ലൈസൻസ്/ രജിസ്ട്രേഷൻ  കരസ്ഥമാക്കണ്ടതാണെന്ന് ഭക്ഷ്യ സുരക്ഷാ ഓഫീസർ 
ഡോ. തെരസ് ലിൻ ലൂയിസ് അറിയിച്ചു.

കൂടുതൽ വിവരങ്ങൾക്ക് -8943346542



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.5K