15 March, 2021 10:21:52 AM


ലതിക സുഭാഷ് ഉന്നയിച്ച വിഷയങ്ങൾ പരിഹരിക്കണമെന്ന് ഏറ്റുമാനൂരിലെ യു.ഡി.എഫ് സ്ഥാനാർഥി



ഏറ്റുമാനൂർ: ലതിക സുഭാഷ് ഉന്നയിച്ച വിഷയങ്ങൾ പരിഹരിക്കണമെന്ന് യു.ഡി.എഫ് നേതൃത്വത്തോട് ആവശ്യപ്പെടുമെന്ന് ഏറ്റുമാനൂരിലെ യു.ഡി.എഫ് സ്ഥാനാർത്ഥി   അഡ്വ.പ്രിൻസ് ലൂക്കോസ് മാധ്യമങ്ങളോട് പറഞ്ഞു. മണ്ഡലത്തിലുടനീളം മികച്ച പിൻതുണയാണ് ലഭിക്കുന്നത്. പ്രചാരണത്തിൻ്റെ ആദ്യ ഘട്ടം പൂർത്തിയാക്കി.


നിയോജക മണ്ഡലം മുതൽ ബൂത്ത് തലം വരെയുള്ള കൺവൻഷനുകൾ ക്രമീകരിച്ചു കഴിഞ്ഞു. എല്ലാ മേഖലകളിലും മികച്ച പിൻതുണയാണ് ലഭിക്കുന്നത്. യൂത്ത് കോൺഗ്രസിൻ്റെ മുഴുവൻ ഭാരവാഹികളും പിൻതുണ അറിയിച്ചിട്ടുണ്ട്. യു.ഡി.എഫിന് അനുകൂലമായ സാഹചര്യത്തിൽ മികച്ച ഭൂരിപക്ഷത്തോടെ വിജയിക്കും. കോൺഗ്രസ് നേതൃത്വം തീർച്ചയായും ഈ വിഷയം പരിഹരിച്ചിരിക്കും. ശക്തമായ നേതൃത്വമാണ് യു.ഡി.എഫിനുള്ളത് എന്നും അദേഹം പറഞ്ഞു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.4K