22 March, 2021 02:31:48 PM


യുഡിഎഫ് സ്ഥാനാർത്ഥിയുടെ പ്രചാരണബോർഡുകൾ തോട്ടിലെറിഞ്ഞു; പിന്നില്‍ സിപിഎമ്മെന്ന് ആരോപണം


 
തിരുവാർപ്പ്: ഏറ്റുമാനൂരിലെ യു.ഡി.എഫ് സ്ഥാനാർത്ഥി അഡ്വ.പ്രിൻസ് ലൂക്കോസിന്റെ തിരഞ്ഞെടുപ്പ് പ്രചാരണബോർഡുകൾ തോട്ടിലെറിഞ്ഞതായി പരാതി. ചെങ്ങളം കൊച്ചു വീട്ടിൽ കടവ് പാലത്തിനു സമീപത്തു സ്ഥാപിച്ചിരുന്ന ബോർഡുകളാണ് കഴിഞ്ഞ ദിവസം രാത്രി തോട്ടിലെറിഞ്ഞത്. 


തോട്ടിൽ തള്ളിയ ഫ്‌ളക്‌സ് ബോർഡുകൾ യു.ഡി.എഫ് പ്രവർത്തകർ ചേർന്നു പുറത്തെടുത്തു. തുടർന്നു, ഇവ പാലത്തിൽ തന്നെ പുനസ്ഥാപിക്കുകയും ചെയ്തിട്ടുണ്ട്. വ്യാപകമായി യു.ഡി.എഫ് സ്ഥാനാർത്ഥിയുടെ പോസ്റ്ററുകളും ഫ്‌ളക്‌സുകളും നശിപ്പിക്കുന്നതിനു പിന്നിൽ എൽ.ഡി.എഫ് സി.പി.എം പ്രവർത്തകരാണെന്നു യുഡിഎഫ് ആരോപിച്ചു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.4K