23 March, 2021 05:49:35 PM


സംഘര്‍ഷം: ഈരാറ്റുപേട്ടയില്‍ പ്രചരണ പരിപാടികള്‍ നിര്‍ത്തിവെച്ച്‌ പി സി ജോര്‍ജ്



ഈരാറ്റുപേട്ട: ഈരാറ്റുപേട്ട നഗരസഭാ പരിധിയില്‍ തന്‍റെ പ്രചരണ പരിപാടികള്‍ നിര്‍ത്തി വെച്ചതായി പിസി ജോര്‍ജ്.  ഒരുകൂട്ടം ആളുകള്‍ പ്രചരണ പരിപാടികള്‍ക്ക് ഇടയില്‍ വലിയ രീതിയിലുള്ള സംഘര്‍ഷങ്ങള്‍ ഉണ്ടാക്കി അതുവഴി നാട്ടില്‍ വര്‍ഗ്ഗീയ ലഹള ഉണ്ടാക്കാന്‍ ശ്രമിക്കുകയാണന്ന് അദ്ദേഹം പറഞ്ഞു. ഇനി ഈരാറ്റുപേട്ടയില്‍ പര്യടന പ്രചരണ പരിപാടികള്‍ നടത്തി അതിനുള്ള സാഹചര്യം സൃഷ്ടിക്കില്ല.


നാട്ടില്‍ സമാധാനം നിലനില്‍ക്കണമെന്ന് ആഗ്രഹമുള്ള മതേതര വിശ്വാസികളായ ഈരാറ്റുപേട്ടക്കാര്‍ തനിക്ക് വോട്ട് ചെയ്യുമെന്നും പിസി ജോര്‍ജ് പറഞ്ഞു. വാഹന പര്യടനം ഈരാറ്റുപേട്ടയില്‍ എത്തിയപ്പോള്‍ പിസി ജോര്‍ജും നാട്ടുകാരും തമ്മില്‍ വാക്കേറ്റം നടന്നിരുന്നു. പിസി ജോര്‍ജിന് നേരെ നാട്ടുകാരില്‍ ചിലര്‍ കൂവുകയായിരുന്നു. ഇതില്‍ പ്രകോപിതനായ പിസി ജോര്‍ജ് കൂവിയവരെ അസഭ്യം പറയുകയും ചെയ്തു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K