21 April, 2021 05:02:39 PM


കോവിഡ് നിയന്ത്രങ്ങള്‍ കാറ്റില്‍ പറത്തി കോട്ടയം മെഡിക്കല്‍ കോളേജും; 50 പേര്‍ക്കെതിരെ കേസ്



കോട്ടയം: കോവിഡ് നിയന്ത്രങ്ങള്‍ കാറ്റില്‍ പറത്തി കോട്ടയം മെഡിക്കല്‍ കോളേജ് യൂണിയന്‍ തെരഞ്ഞെടുപ്പിന്‍റെ വിജയാഘോഷത്തില്‍ ഇരുനൂറിലധികം വിദ്യാര്‍ത്ഥികള്‍ അണി നിരന്നു. ഇതിനെ തുടര്‍ന്ന് തെരഞ്ഞെടുപ്പില്‍ വിജയിച്ചവര്‍ ഉള്‍പ്പെടെ കണ്ടാലറിയാവുന്ന 50 പേര്‍ക്കെതിരെ ഗാന്ധിനഗര്‍ പൊലീസ് കേസെടുത്തു. കോളജ് ആഘോഷം സംബന്ധിച്ച വിവരങ്ങള്‍ക്ക് പ്രിന്‍സിപ്പലിന് പൊലീസ് കത്ത് നല്‍കി.


ആഘോഷങ്ങള്‍ക്കും ഒത്തുചേരലുകള്‍ക്കും കര്‍ശന വിലക്കുമായി ജില്ലാ ഭരണകൂടം മുന്നോട്ടു പോകുന്നതിനിടെയാണ് എല്ലാ മാനദണ്ഡങ്ങളും കാറ്റില്‍ പറത്തിയുള്ള ഈ വിജയാഘോഷം. അതും കോട്ടയം മെഡിക്കല്‍ കോളേജിലെ മെഡിക്കല്‍ വിദ്യാര്‍ഥികളാണ് ഇത്തരമൊരു പ്രവൃത്തിക്ക് മുതിര്‍ന്നത് എന്നത് സംഭവത്തിന്‍റെ ഗൗരവം വര്‍ധിപ്പിക്കുന്നു. സംഭവം വിവാദമായതോടെ കോളേജ് അധികൃതര്‍ അന്വേഷണം ആരംഭിച്ചു. 



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K