12 May, 2021 02:16:23 PM


ഏറ്റുമാനൂര്‍, പാലാ ഉള്‍പ്പെടെ കോട്ടയത്ത് 19 മൈക്രോ കണ്ടെയ്ന്‍മെന്‍റ് സോണുകള്‍ കൂടി



കോട്ടയം: ജില്ലയില്‍ 19 തദ്ദേശഭരണ സ്ഥാപന വാര്‍ഡുകള്‍കൂടി മൈക്രോ കണ്ടെയ്ന്‍മെന്‍റ് സോണുകളായി പ്രഖ്യാപിച്ച് ജില്ലാ കളക്ടര്‍ എം. അഞ്ജന ഉത്തരവായി. 25 വാര്‍ഡുകള്‍ കണ്ടെയ്ന്‍മെന്‍റ് സോണ്‍ പട്ടികയില്‍നിന്നും ഒഴിവാക്കി.  നിലവില്‍ 69 ഗ്രാമപഞ്ചായത്തുകളിലും ആറു മുനിസിപ്പാലിറ്റികളിലുമായി ആകെ 958 മൈക്രോ കണ്ടെയ്ന്‍മെന്റ് സോണുകളാണുള്ളത്.
പുതിയതായി പ്രഖ്യാപിച്ച മൈക്രോ കണ്ടെയ്ന്‍മെന്‍റ് സോണുകള്‍

മുനിസിപ്പാലിറ്റികൾ 

ഏറ്റുമാനൂർ - 28
പാലാ- 4, 14


പഞ്ചായത്തുകൾ

അകലക്കുന്നം - 7
കടപ്ലാമറ്റം - 6
വാകത്താനം - 8
വെളിയന്നൂർ -8
പായിപ്പാട് - 5, 11
പുതുപ്പള്ളി - 6, 10
മണർകാട് -2,8, 10
തിടനാട് - 3
എലിക്കുളം - 7
കടനാട് - 12
കങ്ങഴ - 4, 5


കണ്ടെയ്ൻമെൻ്റ് സോൺ പട്ടികയിൽ നിന്ന് ഒഴിവാക്കിയ വാർഡുകൾ

ഏറ്റുമാനൂർ - 30
പാലാ- 2, 12
പൂഞ്ഞാർ തെക്കേക്കര - 6
മറവന്തുരുത്ത് - 3
പുതുപ്പള്ളി - 15
കാണക്കാരി - 2,10
മണർകാട് - 16
തൃക്കൊടിത്താനം - 4
എലിക്കുളം-14
കടനാട് - 6, 11
പാറത്തോട് -2,8,9,10,11,12
അതിരമ്പുഴ - 6, 12
കുറവിലങ്ങാട് - 9, 13
കങ്ങഴ - 2, 3



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.9K