16 May, 2021 12:25:30 PM


പാകിസ്ഥാനിൽ സിന്ധ് പ്രവശ്യയിൽ വെടിവയ്പ്പ്; ഒൻപത് പേർ കൊല്ലപ്പെട്ടു




ഇസ്ലാമാബാദ്: പാകിസ്ഥാനിലെ സിന്ധ് പ്രവശ്യയിൽ ഇന്നലെ അർധരാത്രിയുണ്ടായ വെടിവയ്പ്പിൽ ഒൻപത് പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. സിന്ധ് പ്രവശ്യയിലെ രണ്ട് ഗോത്ര വിഭാഗക്കാർ തമ്മിലുണ്ടായ ആക്രമണമാണ് കൊലപാതകത്തിൽ കലാശിച്ചത്. കശ്‌മോർ ജില്ലയിലാണ് സംഭവം. കൊലപാതകം ആസൂത്രിതമാണെന്ന് പൊലീസ് പറഞ്ഞു. സബ്‌സോയ്, ചാഷെർ എന്ന രണ്ട് ഗോത്ര വിഭാഗങ്ങളാണ് ആക്രമണം നടത്തിയത്. കൊല്ലപ്പെട്ടവരുടെ മൃതദേഹം ആശുപത്രിയിലേക്ക് മാറ്റിയതായി അധികൃതർ പറഞ്ഞു.




Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.5K