21 May, 2021 09:48:43 AM


മുംബൈ ബാര്‍ജ് അപകടം: ചി​റ​ക്ക​ട​വിന്‍റെ ദുഃഖമായി സസിന്‍റെ വിയോഗം



പൊ​ൻ​കു​ന്നം: ടൗ​ട്ടെ ചു​ഴ​ലി​ക്കാ​റ്റി​ൽ അ​റ​ബി​ക്ക​ട​ലി​ലുണ്ടായ ബാ​ർ​ജ് അ​പ​ക​ട​ത്തി​ൽ​ മരിച്ചവരില്‍ കോട്ടയം പൊന്‍കുന്നം ചി​റ​ക്ക​ട​വ് സ്വ​ദേ​ശിയും. ചി​റ​ക്ക​ട​വ് മൂ​ങ്ങ​ത്ര ഇ​ട​ഭാ​ഗം അ​രി​ഞ്ചി​ട​ത്ത് എ.​എം.​ഇ​സ്മ​യി​ലി​ന്‍റെ മ​ക​ൻ സ​സി​ൻ (29) ആ​ണ് മ​രിച്ചത്. പി.305 ​ന​മ്പ​ർ ബാ​ർ​ജി​ലാ​യി​രു​ന്നു ഇ​ദ്ദേ​ഹം. ഒ​എ​ൻ​ജി​സി പ്രൊ​ജ​ക്ട് എ​ൻ​ജി​നി​യ​റാ​യി​രു​ന്നു. മൂ​ന്നു​വ​ർ​ഷം മുമ്പ് ജോ​ലി​യി​ൽ പ്ര​വേ​ശി​ച്ച സ​സി​ൻ മൂ​ന്നു​മാ​സം മുമ്പ് നാ​ട്ടി​ലെ​ത്തി മ​ട​ങ്ങി​യ​താ​ണ്. സി​ൽ​വി ഇ​സ്മ​യി​ലാ​ണ് മാ​താ​വ്. സ​ഹോ​ദ​ര​ങ്ങ​ൾ: സി​സി​ന, മി​സി​ന.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.5K