17 June, 2021 06:24:02 PM


കോട്ടയം ജില്ലയില്‍ 464 പേര്‍ക്ക് കൂടി കോവിഡ്; എല്ലാവര്‍ക്കും രോഗം സമ്പര്‍ക്കം മുഖേന




കോട്ടയം : ജില്ലയില്‍  464 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. എല്ലാവര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. പുതിയതായി 5566 പരിശോധനാഫലങ്ങളാണ് ലഭിച്ചത്.ടെസ്റ്റ് പോസിറ്റിവിറ്റി 8.33 ശതമാനമാണ്.


രോഗം ബാധിച്ചവരില്‍ 186 പുരുഷന്‍മാരും 222 സ്ത്രീകളും 56 കുട്ടികളും ഉള്‍പ്പെടുന്നു. 60 വയസിനു മുകളിലുള്ള 105 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. 831 പേര്‍ രോഗമുക്തരായി. 4391 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്.  ഇതുവരെ ആകെ  190976 പേര്‍ കോവിഡ് ബാധിതരായി. 185030 പേര്‍ രോഗമുക്തി നേടി. ജില്ലയില്‍ ആകെ 31600    പേര്‍ ക്വാറന്‍റയിനില്‍ കഴിയുന്നുണ്ട്.


രോഗം ബാധിച്ചവരുടെ തദ്ദേശഭരണ സ്ഥാപന അടിസ്ഥാനത്തിലുള്ള വിവരം ചുവടെ.

കോട്ടയം - 51
ചങ്ങനാശേരി - 33
പനച്ചിക്കാട്-27
കാഞ്ഞിരപ്പള്ളി - 24
കുറിച്ചി - 22
പായിപ്പാട് -21
അയ്മനം -17
കടുത്തുരുത്തി, മാഞ്ഞൂർ, വാഴപ്പള്ളി, ഏറ്റുമാനൂർ - 13
ഈരാറ്റുപേട്ട - 11
തീക്കോയി, രാമപുരം - 9
കരൂർ, തൃക്കൊടിത്താനം, പാമ്പാടി -8
പുതുപ്പള്ളി, എരുമേലി-7
തലപ്പലം, പാലാ, പാറത്തോട്, കൂരോപ്പട, ഉദയനാപുരം, വെച്ചൂർ, മണിമല- 6
വൈക്കം, മാടപ്പള്ളി, വാകത്താനം, കൊഴുവനാൽ, കോരുത്തോട് - 5
കുമരകം, വാഴൂർ, മണർകാട്, മീനച്ചിൽ, ആർപ്പൂക്കര, മീനടം, മരങ്ങാട്ടുപിള്ളി - 4
തിടനാട്,ചിറക്കടവ്, മേലുകാവ്, അതിരമ്പുഴ, തലയോലപ്പറമ്പ്, ഭരണങ്ങാനം, വിജയപുരം, കാണക്കാരി, ടി.വി പുരം - 3
പൂഞ്ഞാർ തെക്കേക്കര, ഉഴവൂർ, തലനാട്, മുത്തോലി, കിടങ്ങൂർ, പള്ളിക്കത്തോട്, എലിക്കുളം, മുണ്ടക്കയം - 2
നീണ്ടൂർ, അകലക്കുന്നം, മൂന്നിലവ്, തിരുവാർപ്പ്, കറുകച്ചാൽ, കടപ്ലാമറ്റം, കല്ലറ, വെള്ളൂർ, അയർക്കുന്നം, ചെമ്പ്, കങ്ങഴ, മറവന്തുരുത്ത് - 1



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K