23 June, 2021 10:53:22 PM


ഇളയദളപതിയുടെ പിറന്നാൾ ദിനത്തിൽ കോട്ടയത്ത് സൗജന്യ ബസ് സർവീസ് നടത്തി മൂലവട്ടം ഫ്രണ്ട്സ്



കോട്ടയം: ത​മി​ഴ് ന​ട​ന്‍ വി​ജ​യി​യു​ടെ ജ​ന്മ​ദി​നം 'ദ​ള​പ​തി വി​ജ​യ് മ​ക്ക​ള്‍ ഇ​യ​ക്കം' കോ​ട്ട​യം ഫ്ര​ണ്ട്‌​സ് മൂ​ല​വ​ട്ടം യൂ​ണി​റ്റ് ആ​ഘോ​ഷിച്ചത് ബസില്‍ സൌജന്യയാത്ര ഒരുക്കി. കോ​ട്ട​യം – കൊ​ല്ലാ​ട് റൂ​ട്ടി​ലോ​ടു​ന്ന പൊ​ന്നു ബ​സി​ല്‍ ഇ​ന്ന​ലെ രാ​വി​ലെ 7.50നു ​കൊ​ല്ലാ​ട്ടു​നി​ന്നും പു​റ​പ്പെ​ടു​ന്നതു മുതല്‍ രാ​ത്രി 7.30ന് ​കോ​ട്ട​യ​ത്തു​നി​ന്നുള്ള അ​വ​സാ​ന ട്രി​പ്പ് വ​രെ​യും  മു​ഴു​വ​ന്‍ ട്രി​പ്പും സൗ​ജ​ന്യ യാ​ത്ര​യൊ​രു​ക്കി​യാ​ണ് ജന്മ​ദി​നാ​ഘോ​ഷം വേ​റി​ട്ട​താ​ക്കി​യ​ത്.


വി​ജ​യ് ആ​രാ​ധ​ക​ന്‍ കൂ​ടി​യാ​യ ബ​സ് ഉ​ട​മ​യു​മാ​യി സൗ​ഹൃ​ദ​ത്തി​ലാ​യി​രു​ന്ന പ്ര​വ​ര്‍​ത്ത​ക​ര്‍ ച​ര്‍​ച്ച​ന​ട​ത്തി​യാ​ണ് സൗ​ജ​ന്യ യാ​ത്ര ത​ര​പ്പെ​ടു​ത്തി​യ​തെ​ന്ന് യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് യു.​എ​സ്. മ​നീ​ഷ് പ​റ​ഞ്ഞു. ഡ​യാ​ലി​സി​സ് രോ​ഗി​ക്ക് ചി​കി​ത്സാ സ​ഹാ​യം, നി​ര്‍​ധ​ന വി​ദ്യാ​ര്‍​ഥി​​ക​ള്‍​ക്കു പ​ഠ​നോ​പ​ക​ര​ണ വി​ത​ര​ണം, ര​ക്ത​ദാ​നം എ​ന്നി​വ​യും ആ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ന​ട​ത്തി. സെ​ക്ര​ട്ട​റി അ​ല​ക്‌​സ് പി. ​ചാ​ക്കോ, ട്ര​ഷ​റ​ര്‍ രാ​ഹു​ല്‍ ആ​ര്‍. ശി​വ തു​ട​ങ്ങി മൂ​ല​വ​ട്ടം യൂ​ണി​റ്റി​ലെ 30 അം​ഗ​ങ്ങ​ളാ​ണ് ആ​ഘോ​ഷ പ​രി​പാ​ടി​ക​ള്‍ സം​ഘ​ടി​പ്പി​ച്ച​ത്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.5K