24 June, 2021 12:54:54 PM


അനിൽ ഉമ്മൻ പാലാ ആർ. ഡി. ഒ; എസ്. ശ്രീജിത്ത് മീനച്ചിൽ തഹസീൽദാർ



പാലാ: പാലാ ആർ. ഡി.ഒ. ആയി അനിൽ ഉമ്മനും മീനച്ചിൽ തഹസീൽദാറായി എസ്. ശ്രീജിത്തും ചുമതലയേറ്റു. അനിൽ ഉമ്മൻ കോട്ടയം, ഇടുക്കി ജില്ലകളിൽ  എ.ഡി.എമ്മും, ആർ.ഡി.ഒ. യുമായിരുന്നു. ഇടുക്കി ആർ. ഡി.ഒ. പദവിയിൽ നിന്നാണ് പാലാ ആർ. ഡി. ഒ സ്ഥാനത്തേയ്ക്ക് വന്നത്. ഏറ്റുമാനൂർ സ്വദേശിയാണ്. രാമപുരം പൂവക്കുളം സ്വദേശിയായ എസ്. ശ്രീജിത്ത് മൂവാറ്റുപുഴ തഹസീൽദാറായിരുന്നു. ഇന്നലെയാണ് ഇദ്ദേഹം  മീനച്ചിൽ തഹസീൽദാറായി ചുമതലയേറ്റത്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6K