28 June, 2021 05:51:12 PM


കോട്ടയം ജില്ലയിൽ നാളെ ആറു കേന്ദ്രങ്ങളില്‍ കോവാക്സിന്‍ ; ബുക്കിംഗ് ഇന്ന് വൈകുന്നേരം ഏഴു മുതല്‍

 


കോട്ടയം: ജില്ലയില്‍  നാളെ (ജൂണ്‍ 29)  ആറു കേന്ദ്രങ്ങളില്‍  കോവാക്സിന്‍ നല്‍കും. 18 വയസിനു മുകളിലുള്ളവര്‍ക്ക്  ww.cowin.gov.in  പോര്‍ട്ടലില്‍ ബുക്ക് ചെയ്ത് വാക്സിന്‍ സ്വീകരിക്കാം. ഇന്ന് (ജൂണ്‍ 28) വൈകുന്നേരം ഏഴു മുതല്‍ ബുക്കിംഗ് നടത്താം.
 
രാവിലെ പത്തു മുതല്‍ ഉച്ചകഴിഞ്ഞ് രണ്ടുവരെയാണ് വാക്സിനേഷന്‍. വാക്സിനേഷന്‍ കേന്ദ്രങ്ങളുടെ പട്ടിക ചുവടെ.


1. വൈക്കം താലൂക്ക് ആശുപത്രി
2. ഉഴവൂര്‍ സെന്‍റ് സ്റ്റീഫന്‍സ് ഹാള്‍ 
3. കുറവിലങ്ങാട് താലൂക്ക് ആശുപത്രി
4. കൂടല്ലൂര്‍ സാമൂഹികാരോഗ്യ കേന്ദ്രം
5. കോട്ടയം മെഡിക്കല്‍ കോളേജ്
6. നാട്ടകം കുടുംബാരോഗ്യ കേന്ദ്രം



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.1K