23 July, 2021 01:01:11 PM


ബലാത്സംഗം ചെയ്യപ്പെടുന്നത് സ്ത്രീകൾ മാത്രമല്ല; പുരുഷന്മാരും, ട്രാൻസ്ജെൻഡറുകളും



കല്‍പ്പറ്റ: ബലാത്സംഗം ചെയ്യപ്പെടുന്നത് സ്ത്രീകൾ മാത്രമല്ലെന്നും പുരുഷന്മാരും, ട്രാൻസ്ജെൻഡറുകളും ക്രൂരമായ ലൈംഗിക അതിക്രമങ്ങള്‍ക്ക് ഇരയാകാറുണ്ടെന്നും സുപ്രിം കോടതി അഭിഭാഷകന്‍ അഡ്വ. ശ്രീജിത്ത് പെരുമന ചൂണ്ടികാട്ടുന്നു. ട്രാൻസ്‌ജെന്‍ററുകളെ ലൈംഗിക ഉപകാരണങ്ങളായി മാത്രം കാണുന്ന സമൂഹത്തിൽ നിയമങ്ങൾ തുടങ്ങി സമൂഹത്തിന്‍റെ മനോഭാവങ്ങൾ വരെ മാറേണ്ടിയിരിക്കുന്നുവെന്ന് എന്ന് അദ്ദേഹം തന്‍റെ ഫേസ്ബുക്ക് പേജില്‍ കുറിച്ചു.


'അനന്യക്ക് മാപ്പ്' എന്ന് പറഞ്ഞുതുടങ്ങുന്ന കുറിപ്പില്‍ ബലാത്സംഗത്തിൽ പുരുഷന്മാരെ മാത്രം കുറ്റക്കാരായി കാണുന്ന നിയമത്തിലെ 375 വകുപ്പ് ഭരണഘടനയുടെ മൗലികാവകാശങ്ങളായ അനുച്ഛേദം 14 തുല്യത ,15 വിവേചനം, 21 ജീവിക്കാനുള്ള വകാശം എന്നിവയുടെ നഗ്നമായ ലംഘനമാണെന്നും ചൂണ്ടികാട്ടുന്നു. ബലാത്സംഗം അഥവാ റേപ്പ് എന്ന വാക്ക് മാറ്റി സെക്ഷുൽ അസോൾട്ട് അഥവാ ലൈംഗിക അതിക്രമങ്ങൾ എന്ന വാക്ക് നിയമത്തിൽ ചേർക്കണമെന്നും ശ്രീജിത് ആവശ്യപ്പെടുന്നു.

 

"അനന്യക്ക് മാപ്പ്

ട്രാൻസ്‌ജെന്ററുകളെ ലൈംഗിക ഉപകാരണങ്ങളായി മാത്രം കാണുന്ന സമൂഹത്തിൽ നിയമങ്ങൾ തുടങ്ങി സമൂഹത്തിന്റെ മനോഭാവങ്ങൾ വരെ മാറേണ്ടിയിരിക്കുന്നു... ബലാത്സംഗം ചെയ്യപ്പെടുന്നത് സ്ത്രീകൾ മാത്രമല്ല, പുരുഷന്മാരും, ട്രാൻസ്ജെൻഡറുകളും ബലാത്സംഗത്തിന്റെ ഇരകളാകാറുണ്ട് ; ഇന്ത്യൻ പീനൽ കോഡിലെ ബലാത്സംഗത്തിനുള്ള വകുപ്പ് 375 ലെ വ്യാഖ്യാനം തിരുത്തണമെന്ന ആവശ്യം കാലങ്ങളായി നിലനിൽക്കുന്നുണ്ട്.. ‍

>    സ്ത്രീകളെ മാത്രം ഇരയായി കാണുന്ന ഇന്ത്യൻ പീനൽ കോഡിൽ ബലാത്സംഗത്തിന്റെ വ്യാഖ്യാനത്തിൽ ലിംഗ നിഷ്പക്ഷത ഇല്ല.

>    പുരുഷന്മാരും, ട്രാൻസ്ജെൻഡറുകളും ബലാത്സംഗത്തിന് ഇരകളാക്കപ്പെടാറുണ്ട്

>    ബലാത്സംഗത്തിൽ പുരുഷന്മാരെ മാത്രം കുറ്റക്കാരായി കാണുന്ന നിയമമത്തിലെ 375 വകുപ്പ് ഭരഘടനയുടെ മൗലികാവകാശങ്ങളായ അനുച്ഛേദം 14 തുല്യത ,15 വിവേചനം, 21 ജീവിക്കാനുള്ള വകാശം എന്നിവയുടെ നഗ്നമായ ലംഘനമാണ്

>    എല്ലാ ലിംഗത്തിൽ ഉൾപ്പെട്ട മനുഷ്യരും ബലാത്സംഗ ഇരകളാക്കപ്പെടാറുണ്ട്. സ്ത്രീകൾക്ക് പുരുഷന്മാരുടെ മേൽ ലൈംഗിക ശക്തിയുപയോഗപ്പെടുത്താമെന്നു വിവിധ പഠനങ്ങളിൽ തെളിഞ്ഞിട്ടുണ്ട്

>    ട്രാൻസ്‌ജെൻഡർ വിഭാഗത്തിലുള്ളവരാണ് ഏറ്റവും കൂടുതൽ വിഷമതകൾ ഈ ലിംഗ അസമത്വത്തിൽ അനുഭവിക്കുന്നത്. നിരവധി ട്രാൻസ്ജെൻഡർസ് ആണ് ദിവസേന ബലാത്സംഗം ചെയ്യപ്പെടുന്നത് പക്ഷെ സ്ത്രീയെ മാത്രം ഇരയായി കാണുന്ന നിയമത്തിൽ ട്രാന്സ്ജെന്ഡറുകൾക്ക് നീതി ലഭിക്കുന്നില്ല

>    പുരുഷ ലിംഗം യോനിയിൽ പ്രവേശിക്കുന്നത് മാത്രം എങ്ങനെയാണു ബലാത്സംഗമായി കാണാൻ സാധിക്കുക ? പുരുഷനും സ്ത്രീയും ഇരയും , കുറ്റക്കാരുമാകാം . ശരീരത്തിലെ ഏതൊരു രന്ദ്രത്തിലും നടക്കുന്ന ലിംഗ പ്രവേശനം പരസ്പര സമ്മതമല്ലാത്ത ലൈംഗിക വീഴ്ചകളിൽ സംഭവിക്കാം. അത് ചിലപ്പോൾ സ്ത്രീയുടെ ബലമായ ഇടപെടലുകൾ കൊണ്ടുമാകാമെന്നു അന്താരാഷ്ട്ര തലത്തിലുള്ള പഠനങ്ങളും, റിപ്പോർട്ടുകളും വ്യക്തമാക്കുന്നു.

>    സെന്റർ ഫോർ സിവിൽ സൊസൈറ്റി പ്രായപൂർത്തിയായ 18 ശതമാനം പുരുഷന്മാരിൽ നടത്തിയ പഠനത്തിൽ പുരുഷന്മാരെ ബലാത്സംഗം ചെയ്തത് 16 ശതമാനം കുറ്റക്കാർ സ്ത്രീകളാണെന്നായിരുന്നു. 2 ശതമാനം പുരുഷന്മാർ തന്നെയാണ് പുരുഷന്മാരെ ബലാത്സംഗം ചെയ്തത് എന്നും കണ്ടെത്തിയിരുന്നു.

>    ബലാത്സംഗം അഥവാ റേപ്പ് എന്ന വാക്ക് മാറ്റി സെക്ഷുൽ അസോൾട്ട് അഥവാ ലൈംഗിക അതിക്രമങ്ങൾ എന്ന വാക്ക് നിയമത്തിൽ ചേർക്കണം

>    വകുപ്പ് 375 ഫെമെയിൽ ഓറിയന്റഡ് ആയതുകൊണ്ടുതന്നെ അത് ഭരണഘടനാ മൗലികാവകാശങ്ങളുടെ ലംഘനമാണ്.

>    പുരോഗമന സമൂഹത്തിൽ പുരുഷന്മാരെ മാത്രം പരമ്പരാഗത ബലാത്സംഗ കുറ്റക്കാരായി കണ്ടു അവരുടെ ഇരയാക്കപ്പെട്ടാലും അവരുടെ വികാരങ്ങളെ ഒളിച്ചുവെക്കാൻ പ്രേരിപ്പിക്കുന്നത് ധാർമ്മികമല്ല.

>    2000 ത്തിൽ ലോ കമ്മീഷൻ ബലാത്സംഗ നിയമം ലിംഗ സമത്വമുള്ളതാക്കാൻ നിർദേശിച്ചെങ്കിലും നാളിതുവരെ പാലിക്കപ്പെട്ടിട്ടില്ല

>    നിലവിൽ ഒരു സ്ത്രീ മറ്റൊരു സ്ത്രീയെ ബലാത്സംഗം ചെയ്താലും സ്ത്രീയെ കുറ്റക്കാരിയായി കാണാൻ കഴിയില്ല.

>    ഇന്ത്യയിൽ ബലാത്സംഗം ചെയ്യപ്പെട്ട കാര്യം പുറത്ത് പറയാനാകാതെ നിരവധി ട്രാൻസ്ജണ്ടറുകളും പുരുഷന്മാരും ജീവിക്കുന്നുണ്ടെന്നുള്ളതും യാഥാർഥ്യമാണ്. 

ഇനിയെങ്കിലും പരിഷ്കൃത സമൂഹം ട്രാൻസ്ജണ്ടറുകളെ മനുഷ്യരായെങ്കിലും പരിഗണിക്കണം..

- അഡ്വ ശ്രീജിത്ത് പെരുമന"



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.8K