30 October, 2021 07:27:38 AM


കോട്ടയം ഗാന്ധിനഗറിൽ ഓട്ടം വന്ന ഓട്ടോറിക്ഷ കത്തിച്ചു; ഡ്രൈവറെ വധിക്കാൻ ശ്രമം



കോട്ടയം : കോട്ടയത്ത് ഓട്ടംവിളിച്ച് ആളൊഴിഞ്ഞ സ്ഥലത്തെത്തിച്ച് ഓട്ടോഡ്രൈവറെ കൊലപ്പെടുത്താൻ ശ്രമം. ഡ്രൈവർ ഓടി രക്ഷപ്പെട്ടതോടെ ഓട്ടോറിക്ഷ കത്തിച്ചു. ഓട്ടം വിളിച്ച യുവാവിനെ ഗാന്ധിനഗർ പൊലീസ് കസ്റ്റഡിയിലെടുത്തു. പാല പൂവരണി വെട്ടുകല്ലുപ്പുറത്തേൽ രമേശന്റെ മകൻ അഖിലിന്റെ ഓട്ടോയാണ് അഗ്നിക്കിരയാക്കിയത്. കാഞ്ഞിരപ്പള്ളി സ്വദേശി വിഷ്ണു എന്ന യുവാവാണ് കസ്റ്റഡിയിൽ ആയത്.


കഴിഞ്ഞ രാത്രി ഒമ്പതര മണിക്ക് ശേഷമായിരുന്നു സംഭവം. മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ഭാര്യയെ കാണാനെന്ന് പറഞ്ഞാണ് പൂവരണിയിൽ നിന്നും അഖിലിനെ യുവാവ്‌ ഓട്ടം വിളിക്കുന്നത്. മുടിയൂർക്കര ജംഗ്ഷനിൽ എത്തിയപ്പോൾ മെഡിക്കൽ കോളേജ് മെൻസ് ഹോസ്റ്റലിനു സമീപത്തെ എ ടൈപ്പ് ക്വാർട്ടേഴ്‌സ് റോഡിലേക്ക് പോകാൻ നിർദേശിച്ചു.


റോഡിൽ ആളൊഴിഞ്ഞ സ്ഥലത്തു എത്തിയപ്പോൾ അഖിലിന്റെ കഴുത്തിൽ പിടിച്ചു കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു. കുതറി ഓടി രക്ഷപെട്ട അഖിൽ ഇതിനോടകം ജംഗ്ഷനിലെ കടയിൽ എത്തി വിവരം അറിയിക്കുകയും പോലീസിന്റെ സഹായം തേടുകയും ചെയ്തു. ഇതിനിടെ യുവാവ് ഓട്ടോറിക്ഷ കത്തിച്ചിരുന്നഅഗ്നിരക്ഷാ സേനയെത്തിയാണ് തീ കെടുത്തിയത്. അതേസമയം സംഭവത്തെ കുറിച്ച്  കൂടുതൽ അന്വേഷണം നടത്തിവരികയാണെന്നും വിവരങ്ങൾ വെളിയിൽ വിടാറായിട്ടില്ലെന്നുമാണ് പോലീസ് പറയുന്നത്.





Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.3K