30 October, 2021 07:39:00 PM


അയ്മനം ബാബു എൻഡോവ്മെന്‍റ് അവാർഡ് സി.എസ് മരിയക്ക് സമ്മാനിച്ചു

 


കോട്ടയം: ജില്ലാ സ്പോർട്സ് കൗൺസിൽ മുൻ പ്രസിഡന്‍റ് അയ്മനം ബാബുവിന്‍റെ ഒന്നാം ചരമ വാർഷികത്തോടനുബന്ധിച്ച്  സംഘടിപ്പിച്ച അനുസ്മരണപരിപാടി  സഹകരണ -രജിസ്ട്രേഷൻ വകുപ്പ് മന്ത്രി വി.എൻ. വാസവൻ ഉദ്ഘാടനം ചെയ്തു.  കോട്ടയം ഇൻഡോർ സ്‌റ്റേഡിയം കോൺഫറൻസ് ഹാളിൽ  സംഘടിപ്പിച്ച  ചടങ്ങിൽ ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡൻ്റ്  ഡോ. ബൈജു വർഗീസ് ഗുരുക്കൾ അധ്യക്ഷത വഹിച്ചു. എക്സിക്യൂട്ടിവ് കമ്മിറ്റി അംഗം സാബു മുരിക്കവേലി, ജില്ലാ സ്പോർട്സ് ഓഫിസർ എസ്. മനോജ്. ടി. യു ജോൺ, ഫാ. ആൻ്റണി  കാഞ്ഞിരത്തിങ്കൽ എന്നിവർ സംസാരിച്ചു.

മികച്ച കായികതാരത്തിനുള്ള  അയ്മനം ബാബു എൻഡോവ്മെൻ്റ് അവാർഡ്, പതിനായിരം രൂപയുടെ കാഷ് പ്രൈസ്, എവർറോളിങ് ട്രോഫി എന്നിവ അസംപ്ഷൻ കോളേജ് സ്പോർട്സ് അക്കാദമിയിലെ സി.എസ് മരിയക്ക് ചടങ്ങിൽ സമ്മാനിച്ചു. 2020 ലെ മികച്ച കായികപരിശീലകനുള്ള ജി.വി. രാജ അവാർഡ് കരസ്ഥമാക്കിയ വി. അനിൽ കുമാറിനെ ചടങ്ങിൽ ആദരിച്ചു. എക്സിക്യൂട്ടിവ് കമ്മിറ്റി അംഗം കെ.ആർ ഷാജി സ്വാഗതവും സെക്രട്ടറി രഞ്ജിനി രാമകൃഷ്ണൻ നന്ദിയും പറഞ്ഞു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.5K