03 November, 2021 12:21:52 PM


കുറവിലങ്ങാട് കാളികാവ് എസ്എന്‍ ഐടിഐയില്‍ പ്രവേശനം തുടരുന്നു



കുറവിലങ്ങാട്: യുവതലമുറയ്ക്ക് ഒരു തൊഴില്‍ നേടുവാനും ജീവിതം സുരക്ഷിതമാക്കുവാനും ഉതകുന്ന കോഴ്സുകളിലേക്ക് കോട്ടയം ജില്ലയിലെ കാളികാവ് എസ് എന്‍ പ്രൈവറ്റ് ഐടിഐയില്‍ പ്രവേശനം തുടരുന്നു. കേന്ദ്ര - സംസ്ഥാന സര്‍ക്കാരുകളുടെ അംഗീകാരത്തോടെ 1980 മുതല്‍ പ്രവര്‍ത്തിക്കുന്ന ഐടിഐയില്‍  ഡ്രാഫ്റ്റ്സ്മാന്‍ സിവില്‍ വിത്ത് ഓട്ടോകാഡ്, മെക്കാനിക്ക് ഡീസല്‍ ട്രേഡുകളില്‍ 2021-22 അദ്ധ്യയനവര്‍ഷത്തിലെ ഒഴിവുള്ള ഏതാനും സീറ്റുകളിലേക്കാണ് ഇപ്പോള്‍ പ്രവേശനം. 

എസ്എസ്എല്‍സി പാസായ ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും അപേക്ഷിക്കാം. പ്ലസ് ടൂ / ഡിഗ്രി ജയിച്ചവര്‍ക്കും തോറ്റവര്‍ക്കും അവസരമുണ്ട്. അര്‍ഹതപ്പെട്ടവര്‍ക്ക് ഫീസ് ആനുകൂല്യം ലഭിക്കും. എസ് സി എസ് ടി വിഭാഗക്കാര്‍ക്ക് പത്ത് ശതമാനം സീറ്റ് സംവരണമുണ്ട്. യാത്രാ ആനുകൂല്യവും വിജയകരമായി കോഴ്സ് പൂര്‍ത്തിയാക്കുന്നവര്‍ക്ക് നൂറ് ശതമാനം പ്ലേസ്മെന്‍റും ലഭിക്കും.

ഡ്രൈവിംഗ് പരിശീലനത്തിനും ഇവിടെ അവസരമുണ്ട്. പ്രവേശനത്തിന് കുറവിലങ്ങാട് പകലോമറ്റം കാളികാവില്‍ പ്രവര്‍ത്തിക്കുന്ന ഐടിഐ ഓഫീസില്‍ നേരിട്ടോ 04822 232728, 9496324037 എന്നീ ടെലിഫോണ്‍ നമ്പരുകളിലോ ബന്ധപ്പെടുക. E-mail: snpvtitikalikave@gmail.com




Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6K