03 November, 2021 05:18:36 PM


അതിരമ്പുഴയിൽ കാർ നിയന്ത്രണം വിട്ട് ഹോട്ടലിനുള്ളിലേക്ക് ഇടിച്ചുകയറി; ആളപായമില്ല



കോട്ടയം: അതിരമ്പുഴയിൽ നിയന്ത്രണം വിട്ട കാർ ഹോട്ടലിനുള്ളിലേക്ക് ഇടിച്ചുകയറി. സെൻട്രൽ ജംഗ്ഷനിൽ സ്ഥിതി ചെയ്യുന്ന നീലകണ്ഠമന്ദിരം ഹോട്ടലിലേക്കാണ് ഇന്നു രാവിലെ 5.30 മണിയോടെ കാർ ഇടിച്ചു കയറിയത്.  ഹോട്ടൽ പാടെ തകർന്നു. ആളപായം  ഇല്ല. യൂണിവേഴ്സിറ്റി ഭാഗത്തുനിന്നും വന്ന കാർ ആണ് അപകടത്തിൽപ്പെട്ടത്. ഹോട്ടലിനുള്ളിൽ ഉറങ്ങി കിടന്നവർ തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. അശ്രദ്ധമായി വാഹനമോടിച്ചതിന് ഡ്രൈവറുടെ പേരിൽ ഏറ്റുമാനൂർ പോലീസ് കേസ് എടുത്തു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.1K