08 November, 2021 10:48:01 AM


മു​ല്ല​പ്പെ​രി​യാ​ർ മ​രം​മു​റി: ന​ട​പ​ടി​ക​ൾ നി​ർ​ത്തി​വ​യ്ക്കാ​ൻ വ​നം വ​കു​പ്പ് ഉ​ത്ത​ര​വി​റ​ക്കി



തി​രു​വ​ന​ന്ത​പു​രം: മു​ല്ല​പ്പെ​രി​യാ​ർ ബേ​ബി​ഡാ​മി​നു താ​ഴെ​യു​ള്ള മ​ര​ങ്ങ​ൾ മുറിക്കുന്നത് സംബന്ധിച്ച ന​ട​പ​ടി​ക​ൾ നി​ർ​ത്തി​വ​യ്ക്കാ​ൻ ഉ​ത്ത​ര​വി​റ​ങ്ങി. സം​സ്ഥാ​ന വ​നം വ​കു​പ്പ് ത​മി​ഴ്നാ​ട് സ​ർ​ക്കാ​രി​നു ന​ൽ​കി​യ ഉ​ത്ത​വി​ലാണ് ന​ട​പ​ടി​ക​ൾ നി​ർ​ത്തി​വ​യ്ക്ക​ണ​മെ​ന്ന് ആവശ്യപ്പെട്ടിരിക്കുന്നത്. മ​രം​മു​റി​ക്കാ​ൻ അ​നു​മ​തി ന​ൽ​കി​യ ഉ​ത്ത​ര​വി​ന്‍​മേ​ൽ തു​ട​ർന​ട​പ​ടി സ്വീ​ക​രി​ക്കാ​തെ താ​ത്കാ​ലി​ക​മാ​യി മാ​റ്റി​വ​യ്ക്കാന്‍ വ​നം പ്രി​ൻ​സി​പ്പ​ൽ സെ​ക്ര​ട്ട​റി​യാ​ണ് ഉ​ത്ത​ര​വി​റ​ക്കി​യ​ത്.

മ​രം മു​റി​ക്കാ​ൻ കേ​ന്ദ്ര​ത്തി​ന്‍റെ അ​നു​മ​തി​യും പാ​രി​സ്ഥി​തി​ക അ​നു​മ​തി​യും വേ​ണം. നി​ല​വി​ൽ അ​നു​മ​തി​ക​ൾ ല​ഭി​ച്ചോ എ​ന്ന​തി​ൽ വ്യ​ക്ത​ത​യി​ല്ല. ഇ​ക്കാ​ര​ണ​ത്താ​ൽ ന​ട​പ​ടി​ക​ൾ നി​ർ​ത്തി​വ​യ്ക്ക​ണ​മെ​ന്നും ഉ​ത്ത​ര​വി​ൽ പ​റ​യു​ന്നു. അ​തേ​സ​മ​യം, മ​രം​മു​റി ഉ​ത്ത​ര​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ്ര​തി​ഷേ​ധം ശ​ക്ത​മാ​യ​തോ​ടെ​യാ​ണ് സ​ർ​ക്കാ​ർ ഉ​ത്ത​ര​വ് മ​ര​വി​പ്പി​ക്കാ​ൻ ത​യാ​റാ​യ​തെ​ന്നാ​ണ് വി​വ​രം. 15 മ​ര​ങ്ങ​ൾ മു​റി​ക്കാ​ൻ അ​നു​മ​തി ന​ൽ​കി​യ​തി​ൽ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന് ന​ന്ദി പ​റ​ഞ്ഞ് ത​മി​ഴ്നാ​ട് മു​ഖ്യ​മ​ന്ത്രി എം.​കെ.​സ്റ്റാ​ലി​ൻ പ്ര​സ്താ​വ​ന ഇ​റ​ക്കി​യി​രു​ന്നു. മ​ര​ങ്ങ​ൾ മു​റി​ക്കാ​ൻ കേ​ര​ളം അ​നു​മ​തി ന​ൽ​കി​യ വി​വ​രം ത​മി​ഴ്നാ​ട് ജ​ല​വി​ഭ​വ വ​കു​പ്പി​ലെ ഉ​ദ്യോ​ഗ​സ്ഥ​ർ അ​റി​യി​ച്ചു​വെ​ന്നാ​യി​രു​ന്നു സ്റ്റാ​ലി​ൻ പ​റ​ഞ്ഞ​ത്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.4K