08 November, 2021 12:28:04 PM


ഭ​ക്ഷ​ണം ഓ​ര്‍​ഡ​ര്‍ ചെ​യ്​​ത്​ ഹോ​ട്ട​ല്‍ ഉ​ട​മ​യി​ല്‍​നി​ന്ന്​ ഓ​ണ്‍​ലൈനില്‍ പ​ണം ത​ട്ടാ​ന്‍ ശ്ര​മം



കോ​ട്ട​യം: ഭ​ക്ഷ​ണം ഓ​ര്‍​ഡ​ര്‍ ചെ​യ്​​ത്​ ഹോ​ട്ട​ല്‍ ഉ​ട​മ​യി​ല്‍​നി​ന്ന്​ ഓ​ണ്‍​ലൈനില്‍ പ​ണം ത​ട്ടാ​ന്‍ ശ്ര​മം. കു​മ​ര​കം കൈ​പ്പു​ഴ​മു​ട്ടി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന ന​ന്ദ​നം ഹോ​ട്ട​ലി​ലെ ഷി​ബു​വാ​ണ് ഓ​ണ്‍​ലൈ​ന്‍ ത​ട്ടി​പ്പി​ന് ഇ​ര​യാ​യ​ത്. കഴിഞ്ഞ ദിവസം വൈകിട്ട്​ ഷി​ബു​വി​ന്‍റെ ഫോ​ണി​ല്‍ വി​ളി​ച്ച്‌​ കു​മ​ര​കം താ​ജ് ഹോ​ട്ട​ലി​ല്‍ താ​മ​സി​ക്കു​ന്ന സൈ​നി​ക ഉ​ദ്യോ​ഗ​സ്ഥ​രാ​യ ത​ങ്ങ​ള്‍​ക്ക് ഭ​ക്ഷ​ണം വേ​ണ​മെ​ന്ന്​ ഹി​ന്ദി​യി​ല്‍ ആ​വ​ശ്യ​പ്പെ​ട്ടു. 4800 രൂ​പ​യു​ടെ ഭ​ക്ഷ​ണ ബി​ല്ല്​ ഓ​ണ്‍​ലൈ​നാ​യി അ​ട​ക്കാ​ന്‍ ഷി​ബു​വി​ന്‍റെ അ​ക്കൗ​ണ്ട് ന​മ്പ​റും ഒ​പ്പം എ.​ടി.​എം കാ​ര്‍​ഡ് ന​മ്പ​റും വാ​ട്സ് ആ​പ്പി​ല്‍ ആ​വ​ശ്യ​പ്പെ​ട്ടു. 

ഷി​ബു​വി​ന്‍റെ എ.​ടി.​എം കാ​ര്‍​ഡ് ന​മ്പ​ര്‍ കൊ​ടു​ത്ത​തോ​ടെ മൊ​ബൈ​ലി​ല്‍ ഒ.​ടി.​പി വ​രു​ക​യും ആ ​നമ്പ​ര്‍ പ​റ​ഞ്ഞു​ത​രാ​ന്‍ ആ​വ​ശ്യ​പ്പെ​ട്ടു ഹി​ന്ദി​ക്കാ​ര​ന്‍ പി​ന്നെ​യും വി​ളി​ച്ചു. സൈ​ന്യ​ത്തിന്‍റെ പേ​രി​ലു​ള്ള പ​ണ​മി​ട​പാ​ട് ആ​യ​തു​കൊ​ണ്ട് എ.​ടി.​എം കാ​ര്‍​ഡ് ന​മ്പ​റും ഒ.​ടി.​പി​യും വേ​ണ​മെ​ന്ന്​ ആ​വ​ശ്യ​പ്പെടുകയായിരുന്നു. സം​ശ​യം തോ​ന്നി​യ ഷി​ബു ഒ.​ടി.​പി ന​മ്പ​ര്‍ പ​റ​ഞ്ഞു കൊ​ടു​ക്കാ​ന്‍ ത​യാ​റാ​കാ​തെ വ​ന്ന​തോ​ടെ അ​യാ​ള്‍ ദേ​ഷ്യ​പ്പെ​ട്ട്​ ഫോ​ണ്‍​വെ​ച്ചു. മൊ​ബൈ​ലി​ല്‍ വ​ന്ന മെ​സേ​ജ്​ പ​രി​ശോ​ധി​ച്ച​പ്പോ​ള്‍ 50,000 രൂ​പ​ക്ക്​ മു​ക​ളി​ല്‍ പി​ന്‍​വ​ലി​ക്കാ​നു​ള്ള രീ​തി​യി​ല്‍ ഒ.​ടി.​പി ആ​യി​രു​ന്നെ​ന്നും മൊ​ബൈ​ല്‍ ഫോ​ണ്‍ ഉ​ട​ന്‍ ഓ​ഫാ​ക്കി​യ​താ​യും ഷി​ബു പ​റ​ഞ്ഞു. 


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K