12 November, 2021 07:01:01 AM


കാണക്കാരിയിലും മാഞ്ഞൂരിലും ഉപതെരഞ്ഞെടുപ്പ്: നാമനിർദ്ദേക പത്രികാ സമർപ്പണം ഇന്നുമുതൽ



കോട്ടയം: കാണക്കാരി ഗ്രാമപഞ്ചായത്തിലെ കളരിപ്പടി ( വാർഡ് 9), മാഞ്ഞൂർ ഗ്രാമപഞ്ചായത്തിലെ മാഞ്ഞൂർ സെൻട്രൽ (വാർഡ് 12) എന്നീ ജനറൽ വാർഡുകളിലെ ഉപതെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് ഡിസംബർ ഏഴിന് രാവിലെ ഏഴു മുതൽ വൈകിട്ട് ആറു വരെ നടക്കും. ഇന്നു(നവംബർ 12) മുതൽ 19 വരെ നാമനിർദേശ പത്രിക സമർപ്പിക്കാം. നവംബർ 20ന് സൂക്ഷ്മ പരിശോധന നടത്തും. എട്ടിനു രാവിലെ 10 മുതലാണ് വോട്ടെണ്ണൽ.

ഉപതെരഞ്ഞെടുപ്പു ക്രമീകരണം ഏർപ്പെടുത്തുന്നതു സംബന്ധിച്ച വിവരങ്ങൾ ചർച്ച ചെയ്യുന്നതിന് വരണാധികാരിളുടെയും ഉപവരണാധികാരികളുടെയും യോഗം കളക്ട്രേറ്റിൽ ചേർന്നു. ബൂത്തുകളുടെയും സ്ട്രോങ്ങ് റൂമുകളുടെയും പരിശോധന വേഗത്തിൽ പൂർത്തിയാക്കി റിപ്പോർട്ട് സമർപ്പിക്കണമെന്ന്  തെരഞ്ഞെടുപ്പ് വിഭാഗം ഡെപ്യൂട്ടി കളക്ടർ ജിയോ ടി. മനോജ് നിർദേശം നൽകി. കഴിഞ്ഞ ബുധനാഴ്ച (നവംബർ 10) മുതൽ പ്രാബല്യത്തിൽ വന്ന മാതൃകാ പെരുമാറ്റച്ചട്ടം തെരഞ്ഞെടുപ്പ് നടപടിക്രമം പൂർത്തിയാകുന്ന ഡിസംബർ 10 വരെ  പഞ്ചായത്തുകളിലെ മുഴുവൻ വാർഡുകളിലും ബാധകമായിരിക്കും.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.5K