15 November, 2021 03:50:34 PM


കോട്ടയം യുഡിഎഫ് തിരിച്ചുപിടിച്ചു; ഒറ്റ വോട്ടിന്‍റെ വ്യത്യാസത്തില്‍



കോട്ടയം: കോട്ടയം നഗരസഭാഭരണം വീണ്ടും യു ഡി എഫിന്. 21 ന് എതിരെ 22 വോട്ടുകള്‍ക്കാണ് യു ഡി എഫ് ഭരണം നേടിയത്. യുഡി എഫിലെ ബിന്‍സി സെബാസ്റ്റ്യനാണ് നഗരസഭ അധ്യക്ഷ. എല്‍ഡിഎഫിലെ ഒരു അംഗം ആരോഗ്യ കാരണങ്ങളാല്‍ വോട്ടെടുപ്പില്‍ പങ്കെടുത്തില്ല. നഗരസഭയില്‍ യു ഡി എഫ് - 22, എല്‍ഡിഎഫ് - 22, ബിജെപി - 8 എന്നിങ്ങനെയാണ്  കക്ഷിനില. നേരത്തെ എൽഡിഎഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തെ ബിജെപി പിന്തുണച്ചതോടെയായിരുന്നു യുഡിഎഫിന് ഭരണം നഷ്ടമായത്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.9K