02 December, 2021 12:15:45 PM


ഏറ്റുമാനൂരില്‍ 31 ഗ്രാം കഞ്ചാവുമായി ഏഴ് യുവാക്കള്‍ പിടിയില്‍



ഏറ്റുമാനൂര്‍: ഏറ്റുമാനൂരിലും പരിസരങ്ങളിലും കഞ്ചാവ് വിപണനം വര്‍ധിച്ചുവരുന്നതിന്‍റെ അടിസ്ഥാനത്തില്‍ എക്സൈസ് സംഘം നടത്തിയ പരിശോധനയില്‍ ഏഴ് യുവാക്കളെ കസ്റ്റഡിയില്‍ എടുത്തു. ഏറ്റുമാനൂര്‍ കിഴക്കുംഭാഗം, ഊറ്റക്കുഴി ഭാഗങ്ങളില്‍ ഇന്നലെ രാത്രി നടത്തിയ പരിശോധനയിലാണ് ഇവര്‍ പിടിയിലായത്. 31 ഗ്രാം കഞ്ചാവ് ഇവരില്‍ നിന്നും പിടിച്ചെടുത്തു. എന്നാല്‍ ഇവര്‍ കഞ്ചാവ് വിപണനത്തില്‍ ഏര്‍പ്പെട്ടിരുന്നവരല്ലെന്നും വലിക്കാനായി വാങ്ങിയതാണെന്നും എക്സൈസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. ക്രിമിനല്‍ പശ്ചാത്തലത്തിലേക്ക് തള്ളിവിടാതിരിക്കാന്‍ ഇവരുടെ പേരുകള്‍ പരസ്യമാക്കേണ്ടതില്ലെന്ന നിലപാടാണ് ഉദ്യോഗസ്ഥര്‍ സ്വീകരിച്ചിരിക്കുന്നത്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.5K