06 December, 2021 09:22:46 PM


പാറമ്പുഴ - കഞ്ഞിക്കുഴി റോഡില്‍ നാളെ മുതല്‍ 5 ദിവസത്തേക്ക് ഗതാഗതക്രമീകരണം



കോട്ടയം: കേരള വാട്ടര്‍ അതോറിറ്റി മൗണ്ട് കാര്‍മല്‍ സ്ക്കൂളിനു സമീപമുള്ള  ഇറഞ്ഞാല്‍ റോഡിലെ പൈപ്പ് ലൈനിന്‍റെ അറ്റകുറ്റ പണികള്‍ നടത്തുന്നതിനാല്‍  നാളെ മുതല്‍ 5 ദിവസത്തേക്ക് പൊതുജനങ്ങളുടെ സൗകര്യാര്‍ത്ഥം കോട്ടയം ടൗണില്‍ ഗതാഗത ക്രമീകരണം ഏര്‍പ്പെടുത്തന്നതാണ്. ബസ് ഉള്‍പ്പെടെയുള്ള വലിയ വാഹനങ്ങള്‍ കൊശമറ്റം കവലയില്‍ നിന്നും തിരിഞ്ഞ് പൊന്‍പള്ളി വഴി കളത്തിപ്പടി ജംഗ്ഷനിലെത്തി കോട്ടയം ടൗണ്‍ ഭാഗത്തേക്ക് പോകേണ്ടതാണ്. ഇരുചക്ര വാഹനങ്ങളുള്‍പ്പെടെയുള്ള ചെറിയ വാഹനങ്ങള്‍  പൈപ്പ് ലൈന്‍ റോഡ്  - റബ്ബര്‍ ബോര്‍ഡ് വഴിയും കോട്ടയം ടൗണിലേക്ക് പോകേണ്ടതാണ്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K