23 December, 2021 01:02:49 PM


കർഷകദിനത്തിൽ കർഷകർക്ക് ആദരവും ആശംസയും അറിയിച്ച് ​കുറവിലങ്ങാട് കൃഷിഭവൻ



കുറവിലങ്ങാട്: അന്താരാഷ്ട്ര കർഷക ദിനമായ ഇന്ന് കർഷകർക്ക് ആദരവും, ആശംസയും അറിയിച്ചുകൊണ്ട് കുറവിലങ്ങാട് കൃഷിഭവൻ. ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ മണ്ണയ്ക്കനാട് ഹോളിക്രോസ് സ്പെഷിൽ സ്കൂളിൽ നടന്ന പരിപാടിയിൽ 51 ഗ്രോബാഗിൽ 51 ആളുകൾ ഒരേ സമയം പച്ചക്കറി തൈകൾ നട്ടു.



ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് മിനി മത്തായി ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ റ്റെസി സജീവ് , പഞ്ചായത്തംഗങ്ങളായ ജോയിസ് അലക്സ്, ലതിക സാജു, ബേബി തൊണ്ടാൻ കുഴി, എം എം ജോസഫ്, കാർഷിക വികസന സമിതി അംഗങ്ങൾ, കർഷകർ, സ്കൂൾ അധികാരികൾ ,കുട്ടികൾ, മാതാപിതാക്കൾ, കൃഷി വകുപ്പ് ജീവനക്കാർ എന്നിവർ പങ്കെടുത്തു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.5K