26 January, 2022 11:57:39 AM


പാലാ ജനറൽ ആശുപത്രിയിൽ നിന്നും 85 വയസ്സുള്ള രോഗിയെ കാണാതായി



പാലാ: ജനറൽ ആശുപത്രിയിൽ നിന്നും 85 വയസ്സുള്ള രോഗിയെ കാണാതായതായി പരാതി. കൊഴുവനാൽ കരിമ്പാനി കല്ലിടുക്കിനാനിയിൽ കുഞ്ഞൂഞ്ഞിനെ കാണാതായെന്നാണ് ബന്ധുക്കളുടെ പരാതി. ഭാര്യ ഭവാനിയാണ് ഒപ്പമുണ്ടായിരുന്നത്. ഇന്നലെ രാത്രി 12 മണിക്ക് ഭവാനി ഉണർന്നു നോക്കിയപ്പോൾ കുഞ്ഞൂഞ്ഞിനെ കണ്ടില്ല. ആശുപത്രിയാകെ പരതിയെങ്കിലും കണ്ടെത്തിയില്ലെന്നാണ് ബന്ധുക്കളുടെ പരാതി.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K