04 February, 2022 08:22:09 AM


പാ​ത ഇ​ര​ട്ടി​പ്പി​ക്ക​ൽ: കോട്ടയം വഴിയുള്ള ട്രെ​യി​നു​ക​ൾ വഴി തി​രി​ച്ചു​വി​ടുന്നു



തി​രു​വ​ന​ന്ത​പു​രം: ഏ​റ്റു​മാ​നൂ​ർ - കോ​ട്ട​യം - ചി​ങ്ങ​വ​നം സെ​ക്‌​ഷ​നി​ലെ ട്രാ​ക്ക് ഇ​ര​ട്ടി​പ്പി​ക്ക​ലി​നു​ള്ള പ്രാ​ഥ​മി​ക പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഇ​ന്നു മു​ത​ൽ മാ​ർ​ച്ച് അ​ഞ്ച്‌​ വ​രെ മൂ​ന്ന് ഘ​ട്ട​ങ്ങ​ളി​ലാ​യി ന​ട​ത്തും. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി ഏ​താ​നും ട്രെ​യി​നു​ക​ൾ ആ​ല​പ്പു​ഴ വ​ഴി തി​രി​ച്ചു​വി​ടും.

ട്രെ​യി​ൻ ന​മ്പ​ർ 22647 കോ​ബ്ര- കൊ​ച്ചു​വേ​ളി ദ്വൈ​വാ​ര സൂ​പ്പ​ർ ഫാ​സ്റ്റ് (ഈ​ മാ​സം അ​ഞ്ച്, ഒമ്പത്, 12, 16, 19, 23, 26, മാ​ർ​ച്ച് ര​ണ്ട് തീ​യ​തി​ക​ളി​ൽ പു​റ​പ്പെ​ടു​ന്ന​വ) ഈ​മാ​സം ഏ​ഴ്, 11,14,18,21, 25, 28 മാ​ർ​ച്ച് നാ​ല് തീ​യ​തി​ക​ളി​ൽ ആ​ല​പ്പു​ഴ​വ​ഴി തി​രി​ച്ചു​വി​ടും. ട്രെ​യി​ൻ ന​മ്പ​ർ 17230 സെ​ക്ക​ന്ദ​രാ​ബാ​ദ്- തി​രു​വ​ന​ന്ത​പു​രം സെ​ൻ​ട്ര​ൽ ഡെ​യി​ലി ശ​ബ​രി എ​ക്സ്പ്ര​സ് ഈ​മാ​സം 13 മു​ത​ൽ മാ​ർ​ച്ച് നാ​ലു​വ​രെ​യും ട്രെ​യി​ൻ ന​ന്പ​ർ 16649 മാം​ഗ​ളൂ​ർ സെ​ൻ​ട്ര​ൽ- നാ​ഗ​ർ​കോ​വി​ൽ പ്ര​തി​ദി​ന പ​ര​ശു​റാം എ​ക്സ്പ്ര​സ് ഈ​മാ​സം 14 മു​ത​ൽ 23 വ​രെ​യും ആ​ല​പ്പു​ഴ തി​രി​ച്ചു​വി​ടും. മൂ​ന്നു ട്രെ​യി​നു​ക​ൾ​ക്കും എ​റ​ണാ​കു​ളം സൗ​ത്ത്, ചേ​ർ​ത്ത​ല, ആ​ല​പ്പു​ഴ, അ​ന്പ​ല​പ്പു​ഴ, ഹ​രി​പ്പാ​ട് സ്റ്റോ​പ്പു​ണ്ടാ​കും.

തി​രു​വ​ന​ന്ത​പു​രം സെ​ൻ​ട്ര​ൽ- ന്യൂ​ഡ​ൽ​ഹി കേ​ര​ള എ​ക്സ്പ്ര​സ് (ട്രെ​യി​ൻ ന​മ്പ​ർ 12625 ) ഈ​മാ​സം 14 മു​ത​ൽ 23 വ​രെ​യും കൊ​ച്ചു​വേ​ളി- ലോ​ക്മാ​ന്യ തി​ല​ക് ഗ​രീ​ബ് ര​ഥ് എ​ക്സ്പ്ര​സ് (ട്രെ​യി​ൻ ന​ന്പ​ർ 12202 ) 17,20 തീ​യ​തി​ക​ളി​ലും ആ​ല​പ്പു​ഴ സ​ർ​വീ​സ് ന​ട​ത്തും. ഹ​രി​പ്പാ​ട്, അ​ന്പ​ല​പ്പു​ഴ, ആ​ല​പ്പു​ഴ, ചേ​ർ​ത്ത​ല, എ​റ​ണാ​കു​ളം ജം​ഗ്ഷ​ൻ എ​ന്നി​വി​ട​ങ്ങ​ളി​ൽ സ്റ്റോ​പ്പു​ണ്ടാ​കും.

വി​ശാ​ഖ​പ​ട്ട​ണം- കൊ​ല്ലം ദ്വൈ​വാ​ര എ​ക്സ്പ്ര​സ് (ട്രെ​യി​ൻ ന​മ്പ​ർ 18567 ) ഈ​മാ​സം 17, 18 സ​ർ​വീ​സ് തി​രി​ച്ചു​വി​ടും. എ​റ​ണാ​കു​ളം ജം​ഗ്ഷ​ൻ, ചേ​ർ​ത്ത​ല, ആ​ല​പ്പു​ഴ, അ​ന്പ​ല​പ്പു​ഴ, ഹ​രി​പ്പാ​ട് സ്റ്റോ​പ്പു​ണ്ടാ​കും.

ക്ര​മീ​ക​ര​ണം ഏ​ർ​പ്പെ​ടു​ത്തു​ന്ന ട്രെ​യി​നു​ക​ൾ:

1. ട്രെ​യി​ൻ ന​മ്പ​ർ 15906 ദി​ബ്രു​ഗ​ഡ്- ക​ന്യാ​കു​മാ​രി പ്ര​തി​വാ​ര വി​വേ​ക് എ​ക്സ്പ്ര​സ് 15, 22, മാ​ർ​ച്ച് ഒ​ന്ന് തീ​യ​തി​ക​ളി​ൽ 45 മി​നി​ട്ട് എ​റ​ണാ​കു​ളം ടൗ​ണി​നും കോ​ട്ട​യ​ത്തി​നും ഇ​ട​യി​ൽ പി​ടി​ച്ചി​ടും.

2. ട്രെ​യി​ൻ ന​മ്പ​ർ 12778 കൊ​ച്ചു​വേ​ളി- എ​സ്എ​സ്എ​സ് ഹൂ​ബ്ലി പ്ര​തി​വാ​ര സൂ​പ്പ​ർ​ഫാ​സ്റ്റ് എ​ക്സ്പ്ര​സ് 17ന് 30 ​മി​നി​ട്ട് കാ​യം​കു​ള​ത്തി​നും കോ​ട്ട​യ​ത്തി​നും ഇ​ട​യി​ൽ ക്ര​മീ​ക​രി​ക്കും.

3. ട്രെ​യി​ൻ ന​മ്പ​ർ 22678 കൊ​ച്ചു​വേ​ളി- യ​ശ്വ​ന്ത്പു​ർ പ്ര​തി​വാ​ര സൂ​പ്പ​ർ ട്രെ​യി​ൻ 18ന് 30 ​മി​നി​ട്ട് കാ​യം​കു​ള​ത്തി​നും കോ​ട്ട​യ​ത്തി​നും ഇ​ട​യി​ൽ ക്ര​മീ​ക​രി​ക്കും.

4. ട്രെ​യി​ൻ ന​മ്പ​ർ 12625 തി​രു​വ​ന​ന്ത​പു​രം സെ​ൻ​ട്ര​ൽ- ന്യൂ​ഡ​ൽ​ഹി കേ​ര​ള എ​ക്സ്പ്ര​സ് ഈ​മാ​സം 24,25, 27, മാ​ർ​ച്ച് മൂ​ന്ന് ,നാ​ല് തീ​യ​തി​ക​ളി​ൽ 35 മി​നി​ട്ട് കാ​യം​കു​ള​ത്തി​നും കോ​ട്ട​യ​ത്തി​നും ഇ​ട​യി​ൽ ക്ര​മീ​ക​രി​ക്കും.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6K