10 February, 2022 07:37:21 AM


ഏറ്റുമാനൂരിൽ വ്യാപാരി കടക്കുള്ളിൽ തൂങ്ങി മരിച്ച നിലയിൽ



ഏറ്റുമാനൂർ: ഏറ്റുമാനൂരിൽ വ്യാപാരിയെ  കടക്കുള്ളിൽ  മരിച്ച നിലയിൽ  കണ്ടെത്തി. മാങ്ങാട്ടു തുണ്ടത്തിൽ സജിമോനെ(51)ആണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്നലെ രാത്രി 10നാണു സംഭവം. കടയുടെ ഷട്ടർ പാതി അടച്ച നിലയിൽ ആയിരുന്നു.  കടക്കുള്ളിൽ ലൈറ്റ് ഇല്ലാതെ പാതി  ഷട്ടർ  അടഞ്ഞു കിടക്കുന്നത് കണ്ട നാട്ടുകാർ കടയുടെ ജനലിലൂടെ നോക്കിയപ്പോളാണ് സജിമോനെ  മരിച്ച നിലയിൽ കാണുന്നത്. സാമ്പത്തിക ബാധ്യത ഉള്ളതിനാൽ സജിമോൻ നിരാശയിൽ ആയിരുന്നു. ഭാര്യ : അമ്പിളി (ആശാവർക്കർ) മക്കൾ : അശ്വിൻ, അശ്വതി. മൃതദേഹം കോട്ടയം മെഡിക്കൽ കോളജ് മോർച്ചറിയിൽ.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 7.9K