10 February, 2022 06:48:57 PM


നായ കുറുകെ ചാടി; കോട്ടയത്ത് എം.സി റോഡിൽ മൂന്ന് വാഹനങ്ങള്‍ കൂട്ടിയിടിച്ചു



കോട്ടയം: നായ റോഡിന് കുറുകെ ചാടിയതിനെ തുടര്‍ന്ന് കോട്ടയത്ത് എം.സി റോഡിൽ മണിപ്പുഴയിൽ മൂന്നു വാഹനങ്ങൾ കൂട്ടിയിടിച്ചു. പാലുമായി പോവുകയായിരുന്ന വാനിന് മുന്നിലാണ് നായ അപ്രതീക്ഷിതമായി കുറുകെ ചാടിയത്. ഇതേ തുടർന്ന് വാൻ പെട്ടെന്ന് ബ്രേക്ക് ചെയ്തതാണ് പിന്നാലെയെത്തിയ കെഎസ്ആർടിസി ബസ്സും, കാറും വാനിന് പിന്നിലിടിക്കാൻ കാരണമായത്.

അപകടത്തിൽ കെഎസ്ആർടിസി ബസിന്‍റെ ചില്ല് തകർന്നു. കാറിന്‍റെ മുൻഭാഗത്തിനും കേടുപാടുകളുണ്ടായി. യാത്രക്കാർക്ക് ആർക്കും പരിക്കില്ല. അപകടത്തെ തുടർന്ന് എം. സി റോഡിൽ 15 മിനിറ്റോളം ഗതാഗതക്കുരുക്ക് ഉണ്ടായി. തിരുവല്ലയിൽ നിന്നും കോട്ടയത്തേക്കു വരികയായിരുന്ന കെഎസ്ആർടിസി ബസാണ് അപകടത്തിൽപ്പെട്ടത്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K