11 February, 2022 08:56:07 AM


കോട്ടയം നഗരസഭാ മുൻ കൗൺസിലർ ജവീൻ മാത്യു വാഹനാപകടത്തിൽ മരിച്ചു



കോട്ടയം: ജവീൻസ് റോയൽ എൻഫീൽഡ് ഷോറും ഉടമയും കോട്ടയം നഗരസഭാ മുൻ കൗൺസിലറുമായ ജവീൻ മാത്യു (52) വാഹനാപകടത്തിൽ മരിച്ചു. അദ്ദേഹം സഞ്ചരിച്ചിരുന്ന ബൈക്ക് കോട്ടയം യൂണിയൻ ക്ലബിന് സമീപം അപകടത്തിൽപെടുകയായിരുന്നു. 

സിഎസ്ഐ ചർച്ച് കമ്മറ്റി കൗൺസിൽ മെമ്പറും കോട്ടയം ജീപ്പേഴ്സ് ക്ലബ് മുൻ സെക്രട്ടറിയുമായിരുന്നു. ചാലുകുന്ന് മണപ്പുറത്ത് വീട്ടിൽ പരേതനായ ജോൺ മാത്യുവാണ് പിതാവ്. അനു ജവീൻ ആണ് ഭാര്യ. മൃതദേഹം പോസ്റ്റ്മോർട്ടം നടപടികൾക്കായി കോട്ടയം ജനറൽ ആശുപത്രിയിലെ മോർച്ചറിയിലേക്ക് മാറ്റി. സംസ്കാരം പിന്നീട്. 



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.9K