11 February, 2022 10:33:47 AM


പോക്‌സോ കേസ് പ്രതിയായ യുവാവ് മണർകാട് മാലത്തെ വീടിനുള്ളിൽ മരിച്ച നിലയിൽ



കോട്ടയം: പോക്‌സോ കേസ് പ്രതിയായ യുവാവ് മണർകാട് മാലത്തെ വീടിനുള്ളിൽ മരിച്ച നിലയിൽ. മണർകാട് മാലം ചെറുകരയിൽ അനന്ദു(23)നെയാണ് അയർക്കുന്നത്തെ വീട്ടിൽ  മരിച്ച നിലയിൽ കണ്ടെത്തിയത്. പോക്‌സോ കേസിൽ റിമാൻഡിലായിരുന്ന യുവാവ് ദിവസങ്ങൾക്കു മുൻപാണ് ജാമ്യത്തിലിറങ്ങിയത്.

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിക്കുകയും, നഗ്നചിത്രങ്ങളും വീഡിയോയും പകർത്തുകയും ചെയ്ത കേസിൽ ഡിസംബറിലാണ് അനന്ദുവിനെ ചിങ്ങവനം സ്റ്റേഷൻ ഹൗസ് ഓഫിസർ ഇൻസ്‌പെക്ടർ ടി.ആർ ജിജുവിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. പൊലീസ് അറസ്റ്റ് ചെയ്തപ്പോൾ തന്നെ ബ്ലേഡ് വിഴുങ്ങി ആത്മഹത്യാശ്രമം നടത്തിയ പ്രതി പൊലീസിനെ പരിഭ്രാന്തിയിലാക്കിയിരുന്നു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K